Connect with us

Kerala

മദ്യപിച്ച് ഔദ്യോഗിക വാഹനം അപകടകരമായി ഓടിച്ചു; ഡിവൈഎസ്പി പിടിയില്‍

വാഹനം അപകടകരമായി ഓടിച്ചുവരുന്നത് കണ്ട പലരും പരാതി പറഞ്ഞിരുന്നു.

Published

|

Last Updated

ആലപ്പുഴ |  ആലപ്പുഴയില്‍ മദ്യപിച്ച് വാഹനം ഓടിച്ച ഡിവൈഎസ്പി പിടിയില്‍. സംസ്ഥാന ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോ ഡിവൈഎസ്പി വി അനില്‍കുമാറിനെയാണ് അരൂര്‍ പോലീസ് ആണ് കസ്റ്റഡിയിലെടുത്തത്. ചന്തിരൂരില്‍ വെച്ചാണ് ഡിവൈഎസ്പി പിടിയിലായത്. ഔദ്യോഗിക വാഹനമാണ് മദ്യപിച്ച് അപകടകരമായ വിധത്തില്‍ ഓടിച്ചത്.

പോലീസ് നടത്തിയ പരിശോധനയിലാണ് മദ്യപിച്ചതായി മനസിലായത്. നേരത്തെ തന്നെ വാഹനം അപകടകരമായി ഓടിച്ചുവരുന്നത് കണ്ട പലരും പരാതി പറഞ്ഞിരുന്നു. തുടര്‍ന്ന് ചന്തിരൂരില്‍ വെച്ച് അരൂര്‍ പൊലീസ് വാഹനം നിര്‍ത്തിച്ച് പരിശോധന നടത്തുകയായിരുന്നു.

Latest