Kerala
എന്‍ സി പി നേതാവിനെ കുട്ടനാട് എംഎല്‍എയും ഭാര്യയും ജാതീയമായി അധിക്ഷേപിച്ച കേസ് ഡിവൈഎസ്പി അന്വേഷിക്കും
കേസില്‍ പരാതിക്കാരിയുടെ വിശദമായ മൊഴി പോലീസ് ഉടന്‍ രേഖപ്പെടുത്തും.

ആലപ്പുഴ | എന്‍സിപി വനിതാ നേതാവ് ആര്‍ ബി ജിഷയെ കുട്ടനാട് എംഎല്‍എ തോമസ് കെ തോമസും ഭാര്യ ഷേര്‍ളി തോമസും ജാതീയമായി അധിക്ഷേപിച്ചെന്ന കേസ് കായംകുളം ഡിവൈഎസ്പിക്ക് അന്വേഷിക്കും. പട്ടികജാതി പീഡന നിരോധന നിയമപ്രകാരമുള്ള കേസ് ഡിവൈഎസ്പി തലത്തിലുള്ള ഉദ്യോഗസ്ഥന്‍ അന്വേഷിക്കണമെന്ന ചട്ടപ്രകാരമാണിത്.കേസില്‍ പരാതിക്കാരിയുടെ വിശദമായ മൊഴി പോലീസ് ഉടന്‍ രേഖപ്പെടുത്തും.
സംഭവം നടന്ന ഹരിപ്പാട്ടെ എന്‍സിപി യോഗത്തില്‍ പങ്കെടുത്തവരുടെ സാക്ഷി മൊഴികളും രേഖപ്പെടുത്തും. അധിക്ഷേപകരമായ പരാമര്‍ശങ്ങള്‍ നടത്തുന്ന വീഡിയോയുടെ പൂര്‍ണരൂപം ശേഖരിക്കാനും പോലീസ് ശ്രമം നടത്തുന്നുണ്ട്. വിശദമായ സാക്ഷികളും ഡിജിറ്റല്‍ തെളിവുകളും ശേഖരിച്ച ശേഷമായിരിക്കും എം എല്‍ എയേയും ഭാര്യയേയും ചോദ്യം ചെയ്യുക
---- facebook comment plugin here -----