Connect with us

Uae

രാജ്യവ്യാപകമായി ഇ-ഇൻവോയ്സ് നിർബന്ധമാക്കുന്നു

ഇടപാടുകളുടെ ബില്ലിംഗ് ചെലവ് 66 ശതമാനം വരെ കുറക്കുക എന്നതാണ് ലക്ഷ്യം.

Published

|

Last Updated

ദുബൈ| 2026 മധ്യത്തോടെ യു എ ഇ രാജ്യവ്യാപകമായി ഇ-ഇൻവോയ്സിംഗ് സംവിധാനം നടപ്പാക്കും. ഘട്ടം ഘട്ടമായാണ് നടപ്പിലാക്കുക. ഇടപാടുകളുടെ ബില്ലിംഗ് ചെലവ് 66 ശതമാനം വരെ കുറക്കുക എന്നതാണ് ലക്ഷ്യം.
ഇ-ഇൻവോയ്സിംഗ് സംവിധാനം സുതാര്യത വർധിപ്പിക്കുകയും സാമ്പത്തിക ഇടപാടുകൾ കാര്യക്ഷമമാക്കുകയും നികുതി റിപ്പോർട്ടിംഗ് മെച്ചപ്പെടുത്തുകയും ചെയ്യും. മറ്റ് പേപ്പർവർക്കുകൾ ഗണ്യമായി കുറയാനും സാധ്യതയുണ്ട്.
പുതിയ സംവിധാനത്തിന് കീഴിൽ, ബിസിനസുകൾ പി ഡി എഫുകളോ സ്‌കാൻ ചെയ്ത പകർപ്പുകളോ മാത്രമല്ല, ഒരു സ്റ്റാൻഡേർഡ് ഇലക്ട്രോണിക് ഫോർമാറ്റിലൂടെ ഇൻവോയ്സുകൾ കൈമാറ്റം ചെയ്യണം.

ഈ ഇ-ഇൻവോയ്സുകൾ ദേശീയ നികുതി നിയന്ത്രണങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ സഹായിക്കും. പ്രവർത്തനങ്ങൾ വേഗത്തിലാക്കുകയും ചെയ്യും. മേഖലയിലെ നിരവധി രാജ്യങ്ങൾ ഇ-ഇൻവോയ്സിംഗ് സംവിധാനങ്ങൾ ആരംഭിച്ചിട്ടുണ്ട്. അഥവാ നടപ്പിലാക്കുന്ന പ്രക്രിയയിലാണ്. സഊദി അറേബ്യ ഇതിനകം ഒരു ഘട്ടം പിന്നിട്ടു ക്ലിയറൻസ് മോഡൽ അവതരിപ്പിച്ചിട്ടുണ്ട്. അതേസമയം, ഈജിപ്ത് 2020 മുതൽ ഇ-ഇൻവോയ്സിംഗ് സംവിധാനം പ്രവർത്തിപ്പിച്ചുവരുന്നു. നിർദിഷ്ട വരുമാന പരിധികൾ പാലിക്കുന്ന ബിസിനസുകൾക്കായി 2023ൽ ജോർദാൻ അതിന്റെ പ്ലാറ്റ്ഫോം അവതരിപ്പിച്ചു. ഒമാനും ബഹ്റൈനും ദേശീയ ഇ – ഇൻവോയ്സിംഗ് ചട്ടക്കൂടുകൾ സജീവമായി വികസിപ്പിച്ചുകൊണ്ടിരിക്കുന്നു.

തുടക്കത്തിൽ, യു എ ഇ സിസ്റ്റം ബിസിനസ്-ടു-ബിസിനസ് (ബി 2 ബി), ബിസിനസ്-ടു-ഗവൺമെന്റ് (ബി 2 ജി) ഇടപാടുകളിൽ ശ്രദ്ധ കേന്ദ്രീകരിക്കും. എന്നിരുന്നാലും, പ്രൊഫഷണലായി ഇൻവോയ്സുകൾ നൽകുന്നതോ സ്വീകരിക്കുന്നതോ ആയ ഫ്രീലാൻസർമാർക്കും ചെറുകിട ബിസിനസ്സ് ഉടമകൾക്കും ഇ-ഇൻവോയ്സിംഗ് നിർബന്ധമാണ്. റെസ്റ്റോറന്റുകൾ, പലചരക്ക് കടകൾ തുടങ്ങി ചെറുകിട ബിസിനസുകൾക്ക് അവരുടെ പ്രവർത്തനങ്ങളുടെ ഭാഗമായി ഇൻവോയ്സുകൾ നൽകുകയോ സ്വീകരിക്കുകയോ ചെയ്യാം. ചെറുകിട, ഇടത്തരം സംരംഭങ്ങൾക്ക് ഗുണകരമാകും.

 

 

Latest