Kerala
ഇ പോസ് തകരാർ; വിവിധ ജില്ലകളിൽ റേഷൻ വിതരണം ഇന്നും തടസ്സപ്പെട്ടു
സാങ്കേതിക തകാറിനെ തുടര്‍ന്ന് ഈ മാസം രണ്ടാംതവണയാണ് റേഷന്‍ വിതരണം തടസ്സമാകുന്നത്.
തിരുവനന്തപുരം | ഇ പോസ് മെഷീനിലെ സര്‍വ്വര്‍ തകരാര്‍ മൂലം റേഷന്‍ വിതരണം ഇന്നും താറുമാറായി. ഐടി സെല്ലുമായി ബന്ധപ്പെട്ട് പ്രശ്‌നം പരിഹരിക്കാനുള്ള ശ്രമങ്ങള്‍ നടക്കുന്നതായി ഭക്ഷ്യ മന്ത്രിയുടെ ഓഫീസ് അറിയിച്ചു.
സാങ്കേതിക തകാറിനെ തുടര്‍ന്ന് ഈ മാസം രണ്ടാംതവണയാണ് റേഷന്‍ വിതരണം തടസ്സമാകുന്നത്.
മാസങ്ങളായി തുക കുടിശ്ശികയായ പശ്ചാത്തലത്തില്‍ വാതില്‍പ്പടി വിതരണക്കാര്‍ സമരം പ്രഖ്യാപിച്ചിരിക്കുകയാണ്.അതേസമയം വിവധ ആവശ്യങ്ങള്‍ ഉന്നയിച്ച് ജനുവരി 27 മുതല്‍ അനിശ്ചിതകാല സമരം നടത്തുമെന്ന് റേഷന്‍ വ്യാപാരികളും അറിയിച്ചിട്ടുണ്ട്.
---- facebook comment plugin here -----