Connect with us

Kerala

ടയര്‍ കടയില്‍ പുലര്‍ച്ചെ പതുങ്ങിയെത്തി കവര്‍ച്ച; പ്രതി പിടിയില്‍

കോഴിക്കോട് ചാത്തമംഗലം സ്വദേശി അമര്‍ജിത്ത്(23) ആണ് അറസ്റ്റിലായത്

Published

|

Last Updated

കോഴിക്കോട് | 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ടയര്‍ കടയില്‍ പുലര്‍ച്ചെ പതുങ്ങിയെത്തി 10,000 രൂപ കവര്‍ന്നയാള്‍ പിടിയില്‍. കുന്നത്തുപാലം ഒളവണ്ണ ജംഗ്ഷന് സമീപമുള്ള കടയില്‍ കഴിഞ്ഞ വെള്ളിയാഴ്ച മോഷണം നടത്തിയ കോഴിക്കോട് ചാത്തമംഗലം സ്വദേശി അമര്‍ജിത്ത്(23) ആണ് അറസ്റ്റിലായത്.

സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച് പോലീസ് ക്രൈം സ്‌ക്വാഡ് നടത്തിയ അന്വേഷണത്തിലാണ് ഇയാള്‍ പിടിയിലായത്. അമര്‍ജിത്തിനെതിരേ കോഴിക്കോട്, പാലക്കാട്, തൃശ്ശൂര്‍ ജില്ലകളിലായി വാഹന മോഷണം, പിടിച്ചുപറി ഉള്‍പ്പെടെ പത്തോളം കേസുകള്‍ നിലവിലുണ്ടെന്ന് പോലീസ് പറഞ്ഞു. മോഷണ ശേഷം ജില്ലക്ക് പുറത്തുള്ള രഹസ്യ കേന്ദ്രത്തിലേക്ക് മാറിയ ഇയാള്‍ പിന്നീട് ചാത്തമംഗലത്തുള്ള വീട്ടിലേക്ക് വരാതെ വാടകയ്ക്ക് വീടെടുത്ത് താമസിക്കുകയായിരുന്നു.

അസിസ്റ്റന്റ് കമ്മിഷണര്‍ എ എം സിദ്ധിഖിന്റെ നേതൃത്വത്തിലുള്ള ഫറോക്ക് ക്രൈം സ്‌ക്വാഡും ഇന്‍സ്‌പെക്ടര്‍ ബിജു ആന്റണിയുടെ നേതൃത്വത്തിലുള്ള നല്ലളം പോലീസ് സംഘവും ചേര്‍ന്നാണ് പ്രതിയെ പിടികൂടിയത്. നല്ലളം എസ് ഐ പി ദിലീപ് പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തി.

 

Latest