National
ലഡാക്കിലെ കാര്‍ഗിലില്‍ ഭൂചലനം; 5.2 തീവ്രത രേഖപ്പെടുത്തി
ഭൂചലനത്തില്‍ ഇതുവരെ ആളപായമില്ല.

ലഡാക്ക്|ലഡാക്കിലെ കാര്‍ഗിലില്‍ ഭൂചലനം. റിക്ടര്‍ സ്‌കെയിലില്‍ 5.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായത്. ഭൂചലനത്തില്‍ ഇതുവരെ ആളപായമില്ല. ഇന്ന് പുലര്‍ച്ച 2.50ന് 15 കിലോമീറ്റര്‍ താഴ്ചയിലാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം. ജമ്മു കശ്മീരിലെ വിവിധ മേഖലകളിലും ഭൂചലനത്തിന്റെ പ്രകമ്പനമുണ്ടായിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.
ജമ്മുവിലെയും ശ്രീനഗറിലെയും നിരവധി ആളുകള്‍ ഭൂചലനം അനുഭവപ്പെട്ടതായി സാമൂഹിക മാധ്യമങ്ങളിലൂടെ അറിയിച്ചിട്ടുണ്ട്. ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം ഉള്‍പ്പെടെ അടയാളപ്പെടുത്തി നാഷണല്‍ സെന്റര്‍ ഫോര്‍ സീസ്‌മോളജി എക്സ് പോസ്റ്റ് പങ്കുവെച്ചു. ജാഗ്രത പാലിക്കാനും സുരക്ഷാ പ്രോട്ടോക്കോളുകള്‍ പാലിക്കാനും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ ജനങ്ങള്‍ക്ക് നിര്‍ദേശം നല്‍കി.
---- facebook comment plugin here -----