Connect with us

International

മ്യാന്‍മറില്‍ വീണ്ടും ഭൂചലനം

മാര്‍ച്ച് 28ന് 7.7 തീവ്രതയുള്ള ഭൂകമ്പത്തില്‍ കനത്ത നാശം വിതച്ച പ്രദേശങ്ങളില്‍ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നതിനിടെയാണ് ഈ ഭൂകമ്പം

Published

|

Last Updated

ന്യൂഡല്‍ഹി | മ്യാന്‍മറില്‍ വീണ്ടും ഭൂചലനം. ഞായറാഴ്ച 5.5 തീവ്രതയുള്ള ഭൂചലനമാണ് സെന്‍ട്രല്‍ മ്യാന്‍മറിലെ ചെറുനഗരമായ മെയ്ക്തിലയില്‍ അനുഭവപ്പെട്ടത്. മാര്‍ച്ച് 28ന് 7.7 തീവ്രതയുള്ള ഭൂകമ്പത്തില്‍ കനത്ത നാശം വിതച്ച പ്രദേശങ്ങളില്‍ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നതിനിടെയാണ് ഈ ഭൂകമ്പം.

3,649 പേരാണ് മാര്‍ച്ച് 28നുണ്ടായ ഭൂചലനത്തില്‍ മ്യാന്‍മറില്‍ കൊല്ലപ്പെട്ടത്.മ്യാന്‍മറിലെ ഏറ്റവും വലിയ രണ്ടാമത്തെ നഗരമായ മണ്ഡലൈയ്ക്ക് സമീപമാണ് നിലവിലെ ഭൂകമ്പത്തിന്റെ പ്രഭവ കേന്ദ്രം. കഴിഞ്ഞ മാസമുണ്ടായ ഭൂകമ്പത്തില്‍ മണ്ഡലൈയില്‍ സാരമായ നഷ്ടങ്ങള്‍ ഉണ്ടായിരുന്നു. ഇന്ന് പുലര്‍ച്ചെയുണ്ടായ ഭൂചലനത്തില്‍ വലിയ രീതിയിലുള്ള നാശ നഷ്ടമുണ്ടായതായുള്ള റിപ്പോര്‍ട്ടുകള്‍ ഇല്ല.

പരമ്പരാഗത നവവത്സര ആഘോഷത്തിന്റെ ഭാഗമായുള്ള അവധി ദിവസത്തിന്റെ ആദ്യ ദിനത്തിലാണ് മ്യാന്‍മറില്‍ ഇന്ന് ഭൂചലനമുണ്ടായത്. കെട്ടിടങ്ങളില്‍ നിന്ന് ആളുകള്‍ ഇറങ്ങിയോടിയെന്നാണ് റിപ്പോര്‍ട്ട്.മാര്‍ച്ച് 28 ന് മ്യാന്‍മറിലെ സാഗൈങ്ങിന്റെ വടക്കുപടിഞ്ഞാറായി ഉച്ചയ്ക്ക് 12.50നാണ് 7.7 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പമുണ്ടായത്. 10 കിലോമീറ്റര്‍ ആഴത്തിലാണ് ഭൂചലനമുണ്ടായത്.

 

---- facebook comment plugin here -----

Latest