earth quake
അഫ്ഗാനിസ്ഥാനില്‍ ഭൂചലനം; റിക്ടര്‍ സ്‌കെയിലില്‍ 4.3 തീവ്രത രേഖപ്പെടുത്തി
ഭൂചലനത്തില്‍ നാശനഷ്ടങ്ങളോ ജീവഹാനിയോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.
അഫ്ഗാനിസ്ഥാന്‍| അഫ്ഗാനിസ്ഥാനില്‍ വീണ്ടും ഭൂചലനം. പുലര്‍ച്ചെ 5:49 നാണ് സംഭവം. റിക്ടര്‍ സ്‌കെയിലില്‍ 4.3 തീവ്രത രേഖപ്പെടുത്തിയാണ് ഭൂചലനം അനുഭവപ്പെട്ടത്.
ഭൂചലനത്തില്‍ ഇതുവരെ നാശനഷ്ടങ്ങളോ ജീവഹാനിയോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. നാഷണല്‍ സെന്റര്‍ ഫോര്‍ സീസ്‌മോളജിയുടെ റിപോര്‍ട്ടനുസരിച്ച് കാബൂളില്‍ നിന്ന് 85 കിലോമീറ്റര്‍ കിഴക്കാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം.
മാര്‍ച്ച് 22-ന് അഫ്ഗാനിസ്ഥാനില്‍ 6.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തില്‍ 12 പേര്‍ മരിക്കുകയും രാജ്യത്തുടനീളവും പാകിസ്ഥാനിലുമായി 250 ഓളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. മാര്‍ച്ച് 21 ന് അഫ്ഗാനിസ്ഥാനിലെ ഹിന്ദുകുഷ് മേഖലയില്‍ 6.6 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ഉണ്ടായിരുന്നു. അഫ്ഗാനിസ്ഥാനിലെ ഫൈസാബാദിലാണ് റിക്ടര്‍ സ്‌കെയിലില്‍ 6.6 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ഉണ്ടായത്. അന്ന് ഡല്‍ഹി ഉള്‍പ്പെടെ ഉത്തരേന്ത്യയുടെ പല ഭാഗങ്ങളിലും ശക്തമായ ഭൂചലനം അനുഭവപ്പെട്ടിരുന്നു.