National
ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപില്‍ ഭൂചലനം
റിക്ടര്‍ സ്‌കെയിലില്‍ 5.0 തീവ്രതയാണ് രേഖപ്പെടുത്തിയത്.
ന്യൂഡല്‍ഹി|ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപില്‍ ഭൂചലനം. ഇന്ന് പുലര്‍ച്ചെ അഞ്ചോടെയാണ് ഭൂചലനം ഉണ്ടായത്. റിക്ടര്‍ സ്‌കെയിലില്‍ 5.0 തീവ്രതയാണ് രേഖപ്പെടുത്തിയതെന്ന് നാഷണല്‍ സെന്റര്‍ ഫോര്‍ സീസ്‌മോളജി (എന്‍സിഎസ്) അറിയിച്ചു.
ഈ വര്‍ഷം ഇത് രണ്ടാം തവണയാണ് പ്രദേശത്ത് ഭൂചലനം ഉണ്ടാകുന്നത്. അതിനുമുമ്പ്, ജനുവരിയില്‍ ആന്‍ഡമാന്‍ കടലിനോട് ചേര്‍ന്ന് 4.9 റിക്ടര്‍ സ്‌കെയിലില്‍ ഭൂചലനം ഉണ്ടായി. 77 കിലോമീറ്റര്‍ ആഴത്തിലാണ് ഭൂചലനം ഉണ്ടായതെന്നാണ് റിപ്പോര്‍ട്ട്.
അതേസമയം ഞായറാഴ്ച പുലര്‍ച്ചെ ഉത്തരകാശിയിലും ഭൂചലനം ഉണ്ടായിരുന്നു. 2.5 തീവ്രത രേഖപ്പെടുത്തിയ ഭൂചലനവും തുടര്‍ച്ചയായ രണ്ട് ഭൂചലനങ്ങളും ഉണ്ടായി. പുലര്‍ച്ചെ 12.45നും താമസിയാതെ മറ്റ് രണ്ട് ഭൂചലനങ്ങളും ഉണ്ടായി. ആദ്യ ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം ജില്ലയിലെ ഭത്വരി മേഖലയിലെ സിറോര്‍ വനത്തിലാണ്. എന്നാല്‍ നേരിയ ഭൂചലനമാണ് ഉണ്ടായിരുന്നതെന്നും പ്രാദേശികമായി രേഖപ്പെടുത്താന്‍ സാധിച്ചിട്ടില്ലെന്നും ജില്ലാ ദുരന്തനിവാരണ ഓഫീസര്‍ അറിയിച്ചു.