Connect with us

National

ആൻഡമാൻ നിക്കോബാറിൽ ഭൂകമ്പം; ആളപായമില്ല

റിക്ടർ സ്കെയിലിൽ 4.3 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പമാണുണ്ടായത്.

Published

|

Last Updated

പോർട്ട് ബ്ലെയർ | ആൻഡമാൻ നിക്കോബാറിന്റെ തലസ്ഥാനമായ പോർട്ട്ബ്ലെയറിൽ ഭൂകമ്പം. റിക്ടർ സ്കെയിലിൽ 4.3 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പമാണുണ്ടായത്. നാശനഷ്ടങ്ങളില്ല.

പോർട്ട് ബ്ലെയറിൽ നിന്നും 253 കിലോമീറ്റർ അകലെ തെക്ക് കിഴക്കൻ പ്രദേശത്താണ് ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രമെന്ന് നാഷണൽ സീസ്മോളജി സെന്റർ അറിയിച്ചു. 10 കിലോമീറ്റർ ആഴത്തിലാണ് പ്രഭവകേന്ദ്രം.

Latest