Kerala
അസമില്‍ ഭൂചലനം; 4.2 തീവ്രത രേഖപ്പെടുത്തി
ആളപായമോ മറ്റ് നാശനഷ്ടങ്ങളോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല
ദിസ്പൂര്‍ | അസമില്‍ ഭൂചലനം. റിക്ടര്‍ സ്‌കെയിലില്‍ 4.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ഇന്ന് രാവിലെയാണ് അസമിലെ വടക്കന്‍ മധ്യഭാഗത്ത് അനുഭവപ്പെട്ടത്.
ബ്രഹ്മപുത്രയുടെ വടക്കന്‍ തീരത്തുള്ള ഉദല്‍ഗുരി ജില്ലയില്‍ 15 കിലോമീറ്റര്‍ താഴ്ചയിലാണ് ഭൂചലനം രേഖപ്പെടുത്തിയതെന്ന് നാഷണല്‍ സെന്റര്‍ ഫോര്‍ സീസ്മോളജി റിപ്പോര്‍ട്ടില്‍ പറയുന്നു.
ആളപായമോ മറ്റ് നാശനഷ്ടങ്ങളോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ഭൂചലനം അനുഭവപ്പെട്ട സ്ഥലത്തിന്റെ സമീപ പ്രദേശങ്ങളായ ദരാംഗ്, താമുല്‍പൂര്‍, സോനിത്പൂര്‍, കാംരൂപ്, ബിശ്വനാഥ് ജില്ലകളിലും ജനങ്ങള്‍ക്ക് പ്രകമ്പനം അനുഭവപ്പെട്ടു.
---- facebook comment plugin here -----