National
ബംഗാള്‍ ഉള്‍ക്കടലില്‍ ഭൂചലനം; 5.1 തീവ്രത
കടലില്‍ പത്തുകിലോമീറ്റര്‍ ആഴത്തിലാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം
ന്യൂഡല്‍ഹി | ബംഗാള്‍ ഉള്‍ക്കടലില്‍ 5.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം അനുഭവപ്പെട്ടു. ഇന്ന് രാവിലെ 9.12നാണ് ഭൂചലനമുണ്ടായത്. കടലില്‍ പത്തുകിലോമീറ്റര്‍ ആഴത്തിലാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രമെന്ന് നാഷണല്‍ സെന്റര്‍ ഫോര്‍ സീസ്മോളജി അറിയിച്ചു. സുനാമി മുന്നറിയിപ്പൊന്നും നൽകിയിട്ടില്ല. കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല.
നേരത്തൈ നാഗലാന്‍ഡിലെ നോക്ലാക്ക് നഗരത്തിലും ഭൂചലനം അനുഭവപ്പെട്ടിരുന്നു.
ബംഗാള്‍ ഉള്‍ക്കടലില്‍ ഉണ്ടായതിന് സമാനമായി 10 കിലോമീറ്റര്‍ ആഴത്തിലാണ് നാഗലാന്‍ഡില്‍ ഉണ്ടായ ഭൂചലനത്തിന്റേയും പ്രഭവകേന്ദ്രം.
EQ of M: 5.1, On: 01/09/2024 09:12:50 IST, Lat: 8.27 N, Long: 91.67 E, Depth: 10 Km, Location: Bay of Bengal.
For more information Download the BhooKamp App https://t.co/5gCOtjdtw0 @DrJitendraSingh @OfficeOfDrJS @Ravi_MoES @Dr_Mishra1966 @ndmaindia pic.twitter.com/zb7opIpDNA— National Center for Seismology (@NCS_Earthquake) September 1, 2024