National
ബംഗാള്‍ ഉള്‍ക്കടലില്‍ ഭൂകമ്പം; രേഖപ്പെടുത്തിയത് 4.4 തീവ്രത
ഭൂനിരപ്പില്‍നിന്നും 70 കിലോമീറ്റര്‍ താഴെയായിട്ടാണ് ഭൂകമ്പമുണ്ടായത്.

ന്യൂഡല്‍ഹി| ബംഗാള്‍ ഉള്‍ക്കടലില്‍ ഭൂകമ്പമുണ്ടായതായി റിപ്പോര്‍ട്ട്. ഇന്ന് പുലര്‍ച്ചെ 1.29നാണ് ബംഗാള്‍ ഉള്‍ക്കടലില്‍ ഭൂകമ്പമുണ്ടായതെന്ന് നാഷനല്‍ സെന്റര്‍ ഫോര്‍ സീസ്‌മോളജി അധികൃതര്‍ അറിയിച്ചു. ഭൂനിരപ്പില്‍നിന്നും 70 കിലോമീറ്റര്‍ താഴെയായിട്ടാണ് ഭൂകമ്പമുണ്ടായത്.
റിക്ടര്‍ സ്‌കെയിലില്‍ 4.4 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പമാണ് ബംഗാള്‍ ഉള്‍ക്കടലിലുണ്ടായത്. ഭൂമിയില്‍നിന്ന് അകലെയായതിനാലും തീവ്രതകുറവായതിനാലും മറ്റു നാശനഷ്ടങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. കഴിഞ്ഞ ജൂണില്‍ ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ റിക്ടര്‍ സ്‌കെയിലില്‍ 5.2 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പമുണ്ടായിരുന്നു. ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളായ ഡല്‍ഹി, ഹരിയാന, പഞ്ചാബ്, എന്നിവിടങ്ങളിലും ജമ്മു കശ്മീരിലുമാണ് ഭൂചലനം അനുഭവപ്പെട്ടത്.
---- facebook comment plugin here -----