National
ബിഹാറിലും ജമ്മു കശ്മീരിലും ഭൂചലനം
ഭൂചലനത്തില്‍ നാശനഷ്ടങ്ങളോ, ജീവഹാനിയോ ഉണ്ടായതായി റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

ശ്രീനഗര്‍| ജമ്മു കശ്മീരിലും ബീഹാറിലും ഇന്ന് ഭൂചലനം.റിക്ടര്‍ സ്‌കെയിലില്‍ 4.0 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ജമ്മു കശ്മീരില്‍ ഉണ്ടായത്. രാവിലെ 10.10-നാണ് ഭൂചലനം അനുഭവപ്പെട്ടതെന്ന് നാഷണല്‍ സെന്റര്‍ ഫോര്‍ സീസ്‌മോളജി അറിയിച്ചു.
ഭൂചലനത്തില്‍ എന്തെങ്കിലും തരത്തിലുള്ള നാശനഷ്ടങ്ങളോ, ജീവഹാനിയോ ഉണ്ടായതായി ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.
ഇന്ന് പുലര്‍ച്ചെയോടെ ബിഹാറിന്റെ ചില ഭാഗങ്ങളിലും റിക്ടര്‍ സ്‌കെയിലില്‍ 4.3 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം അനുഭവപ്പെട്ടതായി റിപ്പോര്‍ട്ടുണ്ട്.അവിടെയും ആളപായമോ നാശനഷ്ടമോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.നാഷണല്‍ സെന്റര്‍ ഫോര്‍ സീസ്‌മോളജിയുടെ റിപ്പോര്‍ട്ട് അനുസരിച്ച് പൂര്‍ണിയയ്ക്ക് സമീപം ഭൂമിക്ക് 10 കിലോമീറ്റര്‍ താഴെയാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം.