International
കാലിഫോര്‍ണിയയില്‍ ഭൂചലനം; സുനാമി മുന്നറിയിപ്പ് പുറപ്പെടുവിച്ചു
പെട്രോളിയ, സ്‌കോട്ടിയ, കോബ് എന്നിവയുള്‍പ്പെടെ വിവിധ പ്രദേശങ്ങളിലും ശക്തമായ ഭൂചലനം രേഖപ്പെടുത്തി

വാഷിങ്ടണ്‍ |യുഎസിലെ വടക്കന്‍ കാലിഫോര്‍ണിയയില്‍ ഭൂചലനം. റിക്ടര്‍ സ്‌കെയിലില്‍ തീവ്രത 7 രേഖപ്പെടുത്തിയ ഭൂചലനത്തില്‍ ആളപായമില്ല. ഇന്ത്യന്‍ സമയം അര്‍ധരാത്രി 12.14ഓടെ ആയിരുന്നു ഭൂചലനം.
പെട്രോളിയ, സ്‌കോട്ടിയ, കോബ് എന്നിവയുള്‍പ്പെടെ വിവിധ പ്രദേശങ്ങളിലും ശക്തമായ ഭൂചലനം രേഖപ്പെടുത്തി. ഭൂചലനം ഏതാനും സെക്കന്‍ഡുകള്‍ നീണ്ടുനിന്നതായും തുടര്‍ന്ന് ചെറിയ തുടര്‍ചലനങ്ങളും അനുഭവപ്പെട്ടതായും വാര്‍ത്ത ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തു
യുഎസിലെ ദേശീയ സുനാമി കേന്ദ്രം സുനാമി മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. കാലിഫോര്‍ണിയ, ഒറിഗോണ്‍ തീരപ്രദേശങ്ങളിലാണ് സുനാമി മുന്നറിയിപ്പ്.
---- facebook comment plugin here -----