Connect with us

International

ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപിലെ കാംബെല്‍ ഉള്‍ക്കടലില്‍ ഭൂചലനം

ഭൂചലനത്തില്‍ ഇതുവരെ ആളപായമോ മറ്റ് നാശനഷ്ടങ്ങളോ ഉണ്ടായതായി ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല

Published

|

Last Updated

ആന്‍ഡമാന്‍ നിക്കോബാര്‍| ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപിലെ കാംബെല്‍ ഉള്‍ക്കടലില്‍ ഇന്ന് പുലര്‍ച്ചെ റിക്ടര്‍ സ്‌കെയിലില്‍ 4.6 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമുണ്ടായി.

നാഷണല്‍ സെന്റര്‍ ഫോര്‍ സീസ്‌മോളജിയുടെ റിപ്പോര്‍ട്ടുകള്‍ പ്രകാരം ഭൂമിയില്‍ നിന്ന് 32 കിലോമീറ്റര്‍ ആഴത്തിലാണ് ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം.

ഭൂചലനത്തില്‍ ഇതുവരെ ആളപായമോ മറ്റ് നാശനഷ്ടങ്ങളോ ഉണ്ടായതായി ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. സംഭവത്തിന്റെ കൂടുതല്‍ വിശദാംശങ്ങള്‍ ഇനിയും ലഭ്യമാവേണ്ടതുണ്ട്.

 

---- facebook comment plugin here -----

Latest