Connect with us

National

മധ്യപ്രദേശിലെ ഗ്വാളിയോറില്‍ ഭൂചലനം

എന്‍സിഎസ് റിപ്പോര്‍ട്ട് പ്രകാരം ഗ്വാളിയോറില്‍ രാവിലെ 10:31 നാണ് ഭൂചലനം ഉണ്ടായത്.

Published

|

Last Updated

ഗ്വാളിയോര്‍| മധ്യപ്രദേശിലെ ഗ്വാളിയോറില്‍ ഇന്ന് റിക്ടര്‍ സ്‌കെയിലില്‍ 4.0 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ഉണ്ടായതായി നാഷണല്‍ സെന്റര്‍ ഫോര്‍ സീസ്‌മോളജി (എന്‍സിഎസ്) അറിയിച്ചു. എന്‍സിഎസ് റിപ്പോര്‍ട്ട് പ്രകാരം ഗ്വാളിയോറില്‍ രാവിലെ 10:31 നാണ് ഭൂചലനം ഉണ്ടായത്.

കൂടാതെ രാവിലെ, മണിപ്പൂരിലെ മൊയ്റാംഗില്‍ റിക്ടര്‍ സ്‌കെയിലില്‍ ഭൂചലനം ഉണ്ടായതായി എന്‍സിഎസ് അറിയിച്ചു. രാവിലെ 08.52നാണ് മൊയ്റാംഗില്‍ ഭൂചലനം അനുഭവപ്പെട്ടത്.

കഴിഞ്ഞ ചൊവ്വാഴ്ച, ഡല്‍ഹി ഉള്‍പ്പെടെയുള്ള ഉത്തരേന്ത്യയിലും പരിസര പ്രദേശങ്ങളിലും വൈകുന്നേരങ്ങളില്‍ ഭൂചലനം അനുഭവപ്പെട്ടിരുന്നു.

ഭൂചലനത്തെത്തുടര്‍ന്ന്, ജാമിയ നഗര്‍, കല്‍ക്കാജി ഏരിയ, ഷഹ്ദാര ഏരിയ എന്നിവിടങ്ങളിലെ കെട്ടിടങ്ങളില്‍ ചരിവും വിള്ളലും പ്രത്യക്ഷപ്പെട്ടതായി ഡല്‍ഹി ഫയര്‍ സര്‍വീസ് അറിയിച്ചു.

 

 

 

Latest