Connect with us

iran earthquake

ഇറാനില്‍ ഭൂചലനം; മൂന്ന് മരണം-19 പേര്‍ക്ക് പരുക്ക്

6.3 തീവ്രത; ഗള്‍ഫ് രാജ്യങ്ങളിലും പ്രകമ്പനം

Published

|

Last Updated

ടെഹ്‌റാന്‍ | ദക്ഷിണ ഇറാനില്‍ ഭൂചലനം. റിക്ടര്‍ സ്‌കെയിലില്‍ 6.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തില്‍ മൂന്ന് പേര്‍ മരണപ്പെട്ടു. 19 പേര്‍ക്ക് പരുക്കേറ്റു. ഇന്ന് രാവിലെ പ്രാദേശിക സമയം 1.30 നാണ് ഭൂചലനം ഉണ്ടായത്. പലയിടത്തും നശനഷ്ടങ്ങളുണ്ടായാതാണ് റിപ്പോര്‍ട്ട്. ദക്ഷിണ ഇറാനില്‍ ഗള്‍ഫ് തീരത്തോട് ചേര്‍ന്നുള്ള ബന്ദര്‍ ഖമീറാണ് ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം.

ഭൂകമ്പത്തിന്റെ പ്രകമ്പനം സമീപ രാജ്യങ്ങളിലും അനുഭവപ്പെട്ടു. യു എ ഇ, സൗദി അറേബ്യ, ബഹ്റൈന്‍, ഒമാന്‍, ഖത്തര്‍, പാകിസ്ഥാന്‍, അഫ്ഗാനിസ്താന്‍ എന്നിവിടങ്ങളിലെല്ലാം ചെറുഭൂചലനം അനുഭവപ്പെട്ടതായി ‘ഗള്‍ഫ് ന്യൂസ്’ റിപ്പോര്‍ട്ട് ചെയ്യുന്നു. എന്നാല്‍ എവിടെയും നാശനഷ്ടം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

പ്രാദേശിക സമയം പുലര്‍ച്ചെ 1.32നാണ് 10 കി.മീറ്റര്‍ ദൂരത്തില്‍ ആദ്യം ഭൂചലനം അനുഭവപ്പെട്ടത്. ഇത് റിക്ടര്‍ സ്‌കെയിലില്‍ 6.3 തീവ്രത രേഖപ്പെടുത്തി. പിന്നാലെ, 3.24ഓടെ മറ്റൊരു ഭൂകമ്പം കൂടി അനുഭവപ്പെട്ടു. ഇതിനിടയില്‍ 4.6, 4.4 തീവ്രത രേഖപ്പെടുത്തിയതായാണ് വിവരം.

 

 

 

Latest