Connect with us

International

ജപ്പാനിലെ ഇസു ദ്വീപ് ശൃംഖലയില്‍ ഭൂചലനം; ശക്തി കുറഞ്ഞ സുനാമിത്തിരകള്‍ രൂപപ്പെട്ടു

ടോക്യോക്ക് 600 കിലോമീറ്റര്‍ അകലെ സമുദ്രത്തിലാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം.

Published

|

Last Updated

ടോക്യോ | ജപ്പാനിലെ ഇസു ദ്വീപ് ശൃംഖലയില്‍ 5.6 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം. ഇതേതുടര്‍ന്ന് ജനവാസം കുറഞ്ഞ ദ്വീപ് മേഖലയില്‍ സുനാമിത്തിരകള്‍ ഉണ്ടായി.
ഹച്ചിജോജിമയിലാണ് ശക്തികുറഞ്ഞ സുനാമിത്തിരകള്‍ ഉണ്ടായതായി കാലാവസ്ഥ ഏജന്‍സി(ജെഎംഎ) അറിയിച്ചത്. ടോക്യോക്ക് 600 കിലോമീറ്റര്‍ അകലെ സമുദ്രത്തിലാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം.

50സെന്റീമീറ്റര്‍ ഉയരത്തില്‍ തിരമാലകള്‍ ഉണ്ടായതായാണ് റിപോര്‍ട്ട്.ഒരു മീറ്റര്‍ ഉയരത്തില്‍ വരെയുള്ള സുനാമിത്തിരകള്‍ക്ക് സാധ്യതയുണ്ടെന്ന് നേരത്തെ ദ്വീപ് നിവാസികള്‍ക്ക് മുന്നറിയിപ്പ് നല്‍കിയിരുന്നു.ഭൂചലനത്തില്‍ നാശനഷ്ടങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്ന് അധികൃതര്‍ അറിയിച്ചു.

 

 

Latest