National
ഗുജറാത്തിലെ കച്ചില്‍ ഭൂചലനം; 4.1 തീവ്രത രേഖപ്പെടുത്തി
സംഭവത്തില്‍ ഇതുവരെ അപകടങ്ങളോ ആളപായമോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.
ഗാന്ധിനഗര്‍| ഗുജറാത്തിലെ കച്ച് ജില്ലയില്‍ ഭൂകമ്പം അനുഭവപ്പെട്ടതായി റിപ്പോര്‍ട്ട്. 4.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായതെന്ന് നാഷണല്‍ സെന്റര്‍ ഫോര്‍ സീസ്‌മോളജി (എന്‍സിഎസ്) അറിയിച്ചു. കച്ച് മേഖലയില്‍ രാവിലെ എട്ടുമണിയോടെയാണ് പ്രകമ്പനമുണ്ടായതെന്നും 15 കിലോമീറ്റര്‍ ആഴത്തിലായിരുന്നു പ്രഭവകേന്ദ്രമെന്നും എന്‍സിഎസ് വ്യക്തമാക്കി. സംഭവത്തില്‍ ഇതുവരെ അപകടങ്ങളോ ആളപായമോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.
കഴിഞ്ഞ ദിവസവും കച്ച് ജില്ലയില്‍ 4.0 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമുണ്ടായിരുന്നു. 2001ല്‍ കച്ചില്‍ വന്‍ ഭൂചലനം റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഭൂകമ്പത്തില്‍ ഏകദേശം 13,800 പേര്‍ മരിക്കുകയും 1.67 ലക്ഷം പേര്‍ക്കു പരുക്കേല്‍ക്കുകയും ചെയ്തിരുന്നു.
---- facebook comment plugin here -----