Connect with us

National

മേഘാലയയിൽ ഭൂചലനം; ആളപായമില്ല

ആളപായമോ നാശനഷ്ടങ്ങളോ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല.

Published

|

Last Updated

പശ്ചിമ ഗാരോ ഹിൽസ് (മേഘാലയ) | മേഘാലയയിലെ വെസ്റ്റ് ഗാരോ ഹിൽസ് മേഖലയിലെ തുറയിൽ ഭൂചലനം. റിക്ടർ സ്കെയിലിൽ 3.5 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായതെന്ന് നാഷണൽ സെന്റർ ഫോർ സീസ്മോളജി (എൻസിഎസ്) അറിയിച്ചു. ആളപായമോ നാശനഷ്ടങ്ങളോ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല.

വൈകീട്ട് 7.25 ഓടെ 5 കിലോമീറ്റർ താഴ്ചയിലാണ് ഭൂചലനം അനുഭവപ്പെട്ടത്. എൻസിഎസ് റിപ്പോർട്ട് പ്രകാരം 25.55 അക്ഷാംശത്തിലും 90.48 രേഖാംശത്തിലുമാണ് ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം.

Latest