Connect with us

National

മ്യാന്‍മറിലേയും തായ്‌ലന്‍ഡിലേയും ഭൂകമ്പം; സാധ്യമായ എല്ലാ സഹായങ്ങളും ചെയ്യുമെന്ന് പ്രധാനമന്ത്രി

.മ്യാന്‍മാറിലേയും തായ്ലന്റിലെയും സര്‍ക്കാര്‍ അധികൃതരുമായി ബന്ധപ്പെടാന്‍ വിദേശകാര്യമന്ത്രാലയത്തിന് നിര്‍ദ്ദേശം നല്‍കിയെന്നും മോദി

Published

|

Last Updated

ന്യൂഡല്‍ഹി |  മ്യാന്‍മറിലും തായ്‌ലന്‍ഡിലുമുണ്ടായ അതിശക്തമായ ഭൂചലനത്തിലും നാശ നഷ്ടങ്ങളിലും ആശങ്ക രേഖപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്രമോദി.എല്ലാവരുടെയും സുരക്ഷക്കും ക്ഷേമത്തിനും വേണ്ടി പ്രാര്‍ത്ഥിക്കുന്നെന്നും സാധ്യമായ എല്ലാ സഹായങ്ങളും ഇന്ത്യ ചെയ്യുമെന്നും പ്രധാനമന്ത്രി എക്‌സില്‍ കുറിച്ചു.മ്യാന്‍മാറിലേയും തായ്ലന്റിലെയും സര്‍ക്കാര്‍ അധികൃതരുമായി ബന്ധപ്പെടാന്‍ വിദേശകാര്യമന്ത്രാലയത്തിന് നിര്‍ദ്ദേശം നല്‍കിയെന്നും മോദി പറഞ്ഞു.

‘മ്യാന്‍മറിലും തായ്ലന്‍ഡിലും ഉണ്ടായ ഭൂകമ്പത്തെത്തുടര്‍ന്നുള്ള സ്ഥിതിഗതികളില്‍ ആശങ്കയുണ്ട്. എല്ലാവരുടെയും സുരക്ഷയ്ക്കും ക്ഷേമത്തിനും വേണ്ടി പ്രാര്‍ത്ഥിക്കുന്നു. സാധ്യമായ എല്ലാ സഹായങ്ങളും വാഗ്ദാനം ചെയ്യാന്‍ ഇന്ത്യ തയ്യാറാണ്. ഇക്കാര്യത്തില്‍, ഞങ്ങളുടെ അധികാരികളോട് സജ്ജരായിരിക്കാന്‍ ആവശ്യപ്പെട്ടു. മ്യാന്‍മര്‍, തായ്ലന്‍ഡ് സര്‍ക്കാരുകളുമായി ബന്ധം നിലനിര്‍ത്താനും വിദേശകാര്യ മന്ത്രാലയത്തോട് ആവശ്യപ്പെട്ടു’-എക്‌സില്‍ അദ്ദേഹം കുറിച്ചു

ഇന്ന് ഉച്ചയ്ക്ക് 12.50ഓടെ 7.7 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് മ്യാന്‍മറിലുണ്ടായത്. 6.4 തീവ്രത രേഖപ്പെടുത്തിയ മറ്റൊരു ഭൂചലനമുണ്ടായെന്നും റിപ്പോര്‍ട്ടുകളുണ്ട്. മോണിവ നഗരത്തിന് ഏകദേശം 50 കിലോമീറ്റര്‍ കിഴക്കായി മധ്യ മ്യാന്‍മറിലാണ് ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം എന്നാണ് റിപ്പോര്‍ട്ട്.

Latest