Connect with us

National

പഞ്ചാബില്‍ ഭൂചലനം; 3.2 തീവ്രത രേഖപ്പെടുത്തി

ആളുകള്‍ക്ക് പരിക്കോ മറ്റു നാശനഷ്ടങ്ങളോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

Published

|

Last Updated

ചണ്ഡീഗഡ്| പഞ്ചാബില്‍ ഭൂചലനം അനുഭവപ്പെട്ടു. റിക്ടര്‍ സ്‌കെയിലില്‍ 3.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് അനുഭവപ്പെട്ടത്. ബുധനാഴ്ച പുലര്‍ച്ചെ 1.13ഓടെയാണ് ഭൂചലനമെന്ന് ദേശീയ ഭൂചലന നിരീക്ഷണ കേന്ദ്രം അറിയിച്ചു. ആളുകള്‍ക്ക് പരിക്കോ മറ്റു നാശനഷ്ടങ്ങളോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. പഞ്ചാബിലെ രൂപ്നഗറിന് 10 കിലോമീറ്റര്‍ ആഴത്തിലാണ് ഭൂചലന പ്രഭവകേന്ദ്രം.

രണ്ടു ദിവസം മുമ്പ് നേപ്പാളിലുണ്ടായ ശക്തമായ ഭൂചലനത്തിന്റെ പ്രകമ്പനം ഡല്‍ഹിയിലും അനുബന്ധ മേഖലയിലും അനുഭവപ്പെട്ടിരുന്നു. നവംബര്‍ ആറിന് വൈകീട്ട് 4.40 ഓടെയാണ് പ്രകമ്പനം അനുഭവപ്പെട്ടത്.

 

 

Latest