Connect with us

earthquake

തമിഴ്‌നാട്ടിലും കര്‍ണാടകയിലും ഭൂചലനം

നാശ നഷ്ടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല

Published

|

Last Updated

ചെന്നൈ | തമിഴ്‌നാട്ടിലും കര്‍ണാടകയിലും ഭൂചലനം. റിക്ടര്‍ സ്‌കയിലില്‍ 3.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം രാവിലെ 7.39നാണ് ഉണ്ടായത്. നാശനഷ്ടം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

തമിഴ്‌നാട്ടിലെ ചെങ്കല്‍പെട്ടിലും കര്‍ണാടകയിലെ വിജയപുരയിലുമാണു ഭൂചലനം അനുഭവപ്പെട്ടത്. കര്‍ണാടകയില്‍ പുലര്‍ച്ചെ 6.52 നുണ്ടായ ഭൂചലനം റിക്ടര്‍ സ്‌കെയിലില്‍ 3.1 തീവ്രത രേഖപ്പെടുത്തി. ഇവിടെയും നാശനഷ്ടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

ചെന്നൈ പ്രളയ ദുരിതത്തില്‍ കഴിയുന്നതിനിടെയാണ് ഭൂചലനവും ഭീതി പരത്തിയത്. മഴ കുറഞ്ഞതോടെ വെള്ളക്കെട്ട് നീങ്ങിയെങ്കിലും തമിഴ്‌നാട്ടില്‍ ദുരിതം തുടരുകയാണ്.

Latest