Kerala
തൃശൂര്‍,പാലക്കാട് ജില്ലകളിലെ ഭൂചലനം; പ്രഭവ കേന്ദ്രം കണ്ടെത്തി
ശനിയാഴ്ച രാവിലെ 8.15 ഓടെയാണ് മൂന്നു മുതൽ നാലു സെക്കൻ്റു വരെ നീണ്ടു നിന്ന ഭൂചലനമുണ്ടായത്.
തൃശൂര്‍ | തൃശൂരും പാലക്കാടും ശനിയാഴ്ച രാവിലെയുണ്ടായ നേരിയ ഭൂചലത്തിന്റെ പ്രഭവ കേന്ദ്രം കണ്ടെത്തി.റിക്ടര്‍ സ്‌കെയിലില്‍ 3.0 രേഖപ്പെടുത്തിയ ഭൂചലനത്തിന്റെ പ്രഭവ കേന്ദ്രം തൃശ്ശൂര്‍ ജില്ലയിലെ പാവറട്ടിക്കു സമീപമുള്ള വെണ്‍മേനാട് ആണെന്നാണ് ജിയോളജി വകുപ്പ് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കിയത്.
ഇന്ന് രാവിലെ 8.15ഓടെ മൂന്നു മുതല്‍ നാലു സെക്കന്റുവരെ നീണ്ടു നിന്ന ഭൂചലനത്തില്‍ കുന്നംകുളം മേഖലയിലെ ചില വീടുകള്‍ക്ക് വിള്ളല്‍ സംഭവിച്ചിരുന്നു.
തൃശൂര്‍ കുന്നംകുളം, വേലൂര്‍, മുണ്ടൂര്‍, എരുമപ്പെട്ടി കരിയന്നൂര്‍, വെള്ളറക്കാട്, നെല്ലിക്കുന്ന്, വെള്ളത്തേരി, മരത്തംക്കോട്, കടങ്ങോട് ഭാഗങ്ങളിലാണ് ഭൂചലനമുണ്ടായത്.ഇതേ സമയം തന്നെയാണ് പാലക്കാട്ട് തിരുമറ്റക്കോട് മേഖലയിലും ഭൂചലനം ഉണ്ടായത്.
---- facebook comment plugin here -----