International
നേപ്പാളിൽ റിക്ടർ സ്കെയിലിൽ 5 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം; ഉത്തരേന്ത്യയിലും പ്രകമ്പനം
ഭൂകമ്പത്തിൽ ആളപായമോ മറ്റ് നാശനഷ്ടങ്ങളോ സംഭവിച്ചതായി ഇതുവരെ വിവരമൊന്നും ലഭിച്ചിട്ടില്ല.

ന്യൂഡൽഹി | നേപ്പാളിൽ റിക്ടർ സ്കെയിലിൽ 5 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം അനുഭവപ്പെട്ടു. ഇതിൻ്റെ പ്രകമ്പനം ഉത്തരേന്ത്യയിലും അനുഭവപ്പെട്ടതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ഭൂചലനം അനുഭവപ്പെട്ട ഉടൻ ആളുകൾ വീടുകളിൽ നിന്ന് പുറത്തേക്ക് ഓടി. ഭൂകമ്പത്തിൽ ആളപായമോ മറ്റ് നാശനഷ്ടങ്ങളോ സംഭവിച്ചതായി ഇതുവരെ വിവരമൊന്നും ലഭിച്ചിട്ടില്ല.
നേപ്പാളിൽ ഇതിനുമുൻപ് ഫെബ്രുവരി 28ന് പുലർച്ചെ റിക്ടർ സ്കെയിലിൽ 5.5 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം അനുഭവപ്പെട്ടിരുന്നു. ഇതിൻ്റെ പ്രകമ്പനം ബിഹാറിലും അനുഭവപ്പെട്ടു. അതേ ദിവസം തന്നെ പാകിസ്ഥാനിൽ 4.5 തീവ്രത രേഖപ്പെടുത്തിയ ഭൂചലനവും ഉണ്ടായി.
മാർച്ച് 28ന് മ്യാൻമറിൽ 7.7 തീവ്രത രേഖപ്പെടുത്തിയ ശക്തമായ ഭൂചലനം അനുഭവപ്പെട്ടിരുന്നു. ഈ ദുരന്തത്തിൽ 3,000-ത്തിലധികം ആളുകൾ മരിക്കുകയും ഏകദേശം 5,000 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. കൂടാതെ രാജ്യത്തുടനീളം 370-ലധികം ആളുകളെ കാണാതായിട്ടുമുണ്ട്.