Connect with us

earthquake

ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപില്‍ ഭൂചലനം

റിക്ടര്‍ സ്‌കെയിലില്‍ 4.3 രേഖപ്പെടുത്തിയ ഭൂചലനമാണുണ്ടായത്

Published

|

Last Updated

പോര്‍ട്ട്‌ബ്ലെയര്‍ |  ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപിന്റെ തലസ്ഥാനമായ പോര്‍ട്ട് ബ്ലെയറില്‍ ഭൂചലനം റിക്ടര്‍ സ്‌കെയിലില്‍ 4.3 രേഖപ്പെടുത്തിയ ഭൂചലനം തിങ്കളാഴ്ച പുലര്‍ച്ചയോടെയാണ് അനുഭവപ്പെട്ടത്. പോര്‍ട്ട് ബ്ലെയറിന് 218 കിലോമീറ്റര്‍ അകലെ 5.28നാണ് ഭൂചലനമുണ്ടായതെന്ന് നാഷണല്‍ സെന്റര്‍ ഫോര്‍ സെസിമോളജി വ്യക്തമാക്കുന്നു. 16 കിലോമീറ്റര്‍ ചുറ്റളവിലാണ് ഭൂചലനം അനുഭവപ്പെട്ടത്. ആന്‍ഡമാന്‍ ദ്വീപിലെ ദിഗ്ലിപൂര്‍ ഭാഗത്ത് ഒക്ടോബര്‍ 27ന് റിക്ടര്‍ സ്‌കെയിലില്‍ 4 രേഖപ്പെടുത്തിയ ഭൂചലനം അനുഭവപ്പെട്ടിരുന്നു.

 

Latest