International
ഭൂചലനം; മ്യാന്മറിൽ മരുന്നിനും ഭക്ഷണത്തിനും ക്ഷാമം; കഴിയുന്നത്ര വേഗത്തിൽ സഹായം എത്തിക്കണം: യുഎന്‍
തകര്‍ന്ന കെട്ടിടങ്ങളുടെ കൂനകള്‍ക്ക് അടിയില്‍ നിന്ന് ഇന്നും പലരെയും ജീവനോടെ പുറത്തെടുത്തു.റോഡുകളും പാലങ്ങളും തകര്‍ന്നതിനാല്‍ പല ദുരന്ത മേഖലകളിലും രക്ഷാപ്രവര്‍ത്തകര്‍ക്ക് എത്താനായിട്ടില്ല.

ബാങ്കോക്ക് | ഭൂചലന ദുരന്തത്തെ തുടര്‍ന്ന് മ്യാന്‍മറില്‍ മരുന്നുകള്‍ക്കും ഭക്ഷണത്തിനും അവശ്യ വസ്തുക്കള്‍ക്കും വലിയ തോതില്‍ ക്ഷാമം നേരിടുന്നതായി റിപ്പോര്‍ട്ട്.രണ്ട് കോടിയിലധികം പേര്‍ ദുരിതത്തിലാണെന്ന് യുഎന്‍ അറിയിച്ചു. കഴിയുന്നത്ര വേഗത്തിൽ സഹായം എത്തിക്കണമെന്നും യുഎന്‍ വ്യക്തമാക്കി.
അതേസമയം ഇന്ത്യ മൂന്ന് വിമാനങ്ങളിലായി അയച്ച 45 ടണ്‍ അവശ്യ വസ്തുക്കള്‍ മ്യാന്മറിലെത്തി. ഇന്ത്യ അയച്ച എണ്‍പതംഗ എന്‍ഡിആര്‍എഫ് സംഘവും 118 അംഗ വൈദ്യ സംഘവും മ്യാന്മറിന് വലിയ സഹായമാകും.
തകര്‍ന്ന കെട്ടിടങ്ങളുടെ കൂനകള്‍ക്ക് അടിയില്‍ നിന്ന് ഇന്നും പലരെയും ജീവനോടെ പുറത്തെടുത്തു.റോഡുകളും പാലങ്ങളും തകര്‍ന്നതിനാല്‍ പല ദുരന്ത മേഖലകളിലും രക്ഷാപ്രവര്‍ത്തകര്‍ക്ക് എത്താനായിട്ടില്ല.
മ്യാന്‍മറില്‍ ഭൂചലനത്തില്‍ മരിച്ചവരുടെ എണ്ണം 1644 ആയി. 3408 പേര്‍ക്ക് പരുക്കേറ്റു. 139 പേര്‍ കെട്ടിടാവിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിക്കിടക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്.റിക്ടര്‍ സ്‌കെയിലില്‍ 7.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം വെള്ളിയാഴ്ചയാണ് ഉണ്ടായത്. മണ്ടാലെയ്ക്ക് സമീപം 10 കിലോമീറ്റര്‍ താഴ്ചയിലാണ് ഭൂകമ്പമുണ്ടായത്. തായ്ലന്റിന്റെ തലസ്ഥാനമായ ബാങ്കോക്കിലും ശക്തമായ ചലനങ്ങള്‍ അനുഭവപ്പെട്ടിരുന്നു.