Connect with us

National

ജമ്മു കാശ്മീരിൽ ഭൂകമ്പ പ്രകമ്പനം; പത്ത് കിലോമീറ്റർ ആഴത്തിൽ പ്രതിഫലിച്ചു

രാവിലെ 6.45നും 6.52നുമാണ് ഒരേ രീതിയിൽ പ്രകമ്പനം അനുഭവപ്പെട്ടത്.

Published

|

Last Updated

ശ്രീനഗര്‍ | ജമ്മു കാശ്മീരിൽ തുടർച്ചയായ പ്രകമ്പനം. ഇന്നു രാവിലെയാണ് ബാരാമുല്ല ഉൾപ്പെടെ പ്രദേശങ്ങളിൽ ഭൂചലനത്തിന് സമാനമായ പ്രകമ്പനം അനുഭവപ്പെട്ടത്. റിക്ടര്‍ സ്കെയിലില്‍ 4.9, 4.8 തീവ്രത രേഖപ്പെടുത്തിയ പ്രകമ്പനത്തിൽ ആളപായമോ നാശനഷ്ടങ്ങളോ ഇല്ല.

രാവിലെ 6.45നും 6.52നുമാണ് ഒരേ രീതിയിൽ പ്രകമ്പനം അനുഭവപ്പെട്ടത്. ഇതിൽ ആദ്യ പ്രകമ്പനം അഞ്ച് കിലോമീറ്റർ ആഴത്തിൽ വരെയും രണ്ടാമത്തേത് 10 കിലോമീറ്റർ ആഴത്തിൽ വരെയും പ്രതിഫലിച്ചതായി ദേശീയ ഭൂകമ്പ ഗവേഷണകേന്ദ്രം അറിയിച്ചു.

 

---- facebook comment plugin here -----

Latest