Connect with us

International

ഇക്വഡോറിലും പെറുവിലും ഭൂചലനം; 15 മരണം

ഇക്വഡോറില്‍ 14 പേരും പെറുവില്‍ ഒരാളുമാണ് കൊല്ലപ്പെട്ടത്.

Published

|

Last Updated

ഇക്വഡോര്‍| ഇക്വഡോറിന്റെ തെക്കന്‍ തീരങ്ങളിലും വടക്കന്‍ പെറുവിലും ഉണ്ടായ ഭൂചലനത്തില്‍ 15 പേര്‍ കൊല്ലപ്പെട്ടു. 6.8 തീവ്രതയിലാണ് ഭൂചലനം ഉണ്ടായത്.

ഒട്ടേറെ കെട്ടിടങ്ങള്‍ നിലംപൊത്തി. കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ നിരവധി ആളുകള്‍ കുടുങ്ങിയിട്ടുണ്ട്. ഇക്വഡോറില്‍ 14 പേരും പെറുവില്‍ ഒരാളുമാണ് കൊല്ലപ്പെട്ടത്.

പെസഫിക് തീരം കേന്ദ്രീകരിച്ച് ഇക്വഡോറിലെ ഗ്വയക്വില്‍ നഗരത്തിന് 80 കിലോമീറ്റര്‍ അകലെയാണു പ്രഭവകേന്ദ്രമെന്ന് യുഎസ് ജിയോളജിക്കല്‍ സര്‍വേ അറിയിച്ചു. രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണെന്ന് ഉന്നത പൊലീസ് വൃത്തങ്ങള്‍ പറഞ്ഞു.

 

 

Latest