Connect with us

Siraj Campaign

മികച്ച യൂനിറ്റുകൾക്ക് പാറന്നൂർ ഉസ്താദ് സ്മാരക അവാർഡ് പ്രഖ്യാപിച്ച് ഈസ്റ്റ് ജില്ല

'സിറാജ്‌' യാത്ര ഇന്ന്

Published

|

Last Updated

മലപ്പുറം | സുന്നി പ്രസ്ഥാനത്തിന്റെ അജയ്യ മുന്നേറ്റത്തിന് കരുത്തേകിയ ദിനപത്രത്തിന്റെ പ്രചാരണം ശക്തമാക്കുന്നതിനായി ഇന്ന് സിറാജ് യാത്ര നടത്തും. ഈസ്റ്റ് ജില്ലയിലെ സോൺ സർക്കിൾ, സിറാജ്‌ പ്രമോഷൻ കൗൺസിലിന്റെ നേതൃത്വത്തിലാണീപ്രചാരണ യാത്ര.  ഈസ്റ്റ് ജില്ലയിലെ മുഴുവൻ യൂനിറ്റ്, സ്ഥാപനങ്ങൾ കേന്ദ്രീകരിച്ച് കൂടുതലാളുകളെ വാർഷിക സ്കീമിൽ പങ്കാളികളാക്കും.

ഏറ്റവും കൂടുതൽ വാർഷിക വരിക്കാരെ ചേർക്കുന്ന മൂന്ന് യൂനിറ്റുകൾക്ക് പാറന്നൂർ പി പി മുഹ്യുദ്ദീൻ കുട്ടി മുസ്ലിയാർ സ്മാരക അവാർഡും പ്രഖ്യാപിച്ചിട്ടുണ്ട്. പ്രസ്ഥാന ജിഹ്വയായ സിറാജ് ദിനപത്രത്തിന്റെ ഉജ്ജ്വല മുന്നേറ്റത്തിൽ എപ്പോഴും പ്രകാശിച്ച് നിൽക്കുന്ന മഹാ പ്രതിഭകളാണ് പാറന്നൂർ, കുണ്ടൂർ ഉസ്താദുമാർ. മഹോന്നതരായ പണ്ഡിതരുടെ ത്യാഗ നിർഭരമായ പ്രവർത്തനങ്ങളെ നവ സമൂഹത്തിന് ബോധ്യപ്പെടുത്തുകയാണിതിലൂടെ ചെയ്യുന്നത്.

സിറാജിന്റെ സന്ദേശം കൂടുതൽ ആളുകളിലെത്തിക്കാൻ മത്സര ബുദ്ധിയോടെ വരി ചേർക്കൽ വ്യാപിപ്പിക്കുന്നതിന് നേരത്തേ ജില്ലാ നേതൃത്വം മികച്ച സോണിന് അവാർഡ് പ്രഖ്യാപിച്ചിരുന്നു. പി പി ഉസ്താദിന്റെ പേരിൽ നൽകുന്ന അവാർഡ് കീഴ്ഘടകങ്ങളിൽ നല്ല ഉത്തേജനമാകും. പ്രചാരണ യാത്രയും അനുബന്ധ കാര്യങ്ങളും സജീവമാക്കുന്നതിനായി 11 സോണുകളിലും സ്പെഷൽ സംഗമങ്ങളും നടക്കുന്നുണ്ട്.
---- facebook comment plugin here -----

Latest