Connect with us

deepu murder

കിഴക്കമ്പലം ദീപു കൊല: പോലീസ് കുറ്റപത്രം സമര്‍പ്പിച്ചു

കൊലക്ക് പിന്നില്‍ രാഷ്ട്രീയമെന്ന് കുറ്റപത്രത്തില്‍ സൂചന

Published

|

Last Updated

കൊച്ചി | കിഴക്കമ്പലത്ത് ട്വന്റി ട്വന്റി പ്രവര്‍ത്തകന്‍ ദീപു മര്‍ദനമേറ്റ് കൊല്ലപ്പെട്ട കേസില്‍ പോലീസ് കുറ്റപത്രം സമര്‍പ്പിച്ചു. കൊലപാതകത്തില്‍ രാഷ്ട്രീയ കാരണമുണ്ട്. സി പി എമ്മിനെതിരെ ദീപു പ്രവര്‍ത്തിച്ചത് പ്രകോപനമായെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തല്‍. പ്രതികള്‍ ജാമ്യഹരജി നല്‍കിയതിന് പിന്നാലെയാണ് കുറ്റപത്രം സമര്‍പ്പിച്ചിരിക്കുന്നത്. സൈനുദ്ദീന്‍, അബ്ദുള്‍ റഹ്‌മാന്‍, ബഷീര്‍, അനീസ് എന്നിവരാണ് കേസിലെ പ്രതികള്‍. ഇവരെല്ലാം സി പി എം പ്രവര്‍ത്തകരാണെന്നാണ് റിപ്പോര്‍ട്ട്.

കിഴക്കമ്പലത്ത് വിളക്കണച്ച് പ്രതിഷേധിക്കുന്ന സ്ട്രീറ്റ് ലൈറ്റ് ചലഞ്ചില്‍ പങ്കെടുത്തതിനെ തുടര്‍ന്നാണ് സി പി എം പ്രവര്‍ത്തകര്‍ കാവുങ്ങപ്പറമ്പ് പാറപ്പുറം ഹരിജന്‍ കോളനിയില്‍ ചായാട്ടുഞാലില്‍ ദീപുവിനെ മര്‍ദിച്ചത്. തുടര്‍ന്ന് ദീപുവിന് ആന്തരിക രക്തസ്രാവത്തെ തുടര്‍ന്ന് മരണം സംഭവിക്കുകയായിരുന്നു.

 

 

 

Latest