Health
നന്നായി കഴിച്ചോളൂ; വെണ്ടക്കയ്ക്ക് ഇങ്ങനെയും ഗുണങ്ങളുണ്ട്
വെണ്ടക്ക പതിവായി കഴിക്കുന്നത് ദഹനം മെച്ചപ്പെടുത്താനും ഉദര സംബന്ധമായ പ്രശ്നങ്ങള്‍ പരിഹരിക്കാനും സഹായിക്കും.
പോഷകങ്ങളുടെ കലവറയാണ് വെണ്ടക്ക. വിറ്റാമിന്‍ എ, ബി, സി, ഇ, കെ, കാല്‍സ്യം, അയണ്‍, മഗ്‌നീഷ്യം, പൊട്ടാസ്യം, ഫൈബര്‍, സിങ്ക് എന്നിവ ധാരാളം അടങ്ങിയിരിക്കുന്ന പച്ചക്കറിയാണിത്. ആന്റി ഓക്സിഡന്റുകളായ ക്വെര്‍സെറ്റിന്‍, ഫ്‌ലേവനോയിഡുകള്‍ എന്നിവയും വെണ്ടക്കയില്‍ അടങ്ങിയിട്ടുണ്ട്. ശരീരത്തിലെ ഓക്സിഡേറ്റീവ് സമ്മര്‍ദ്ദത്തെ പ്രതിരോധിക്കാനും ദഹനം മെച്ചപ്പെടുത്താനും വെണ്ട്ക്ക സഹായിക്കും. കാഴചശക്തി വര്‍ധിപ്പിക്കാനും വിവിധ കണ്ണ് രോഗങ്ങള്‍ തടയാനും ഇത് ഗുണം ചെയ്യും. രോഗപ്രതിരോധ സംവിധാനം ശക്തിപ്പെടുത്താനും വെണ്ടക്ക സൂപ്പറാണ്. അറിയാം വെണ്ടയുടെ മറ്റ് ഗുണങ്ങള്‍
ഹൃദയാരോഗ്യത്തിന് ബെസ്റ്റ്
നാരുകളാല്‍ സമ്പന്നമായ പച്ചക്കറിയാണ് വെണ്ടക്ക. ഇത് കൊളസ്‌ട്രോളിന്റെ അളവ് കുറയ്ക്കാന്‍ വളരെയധികം സഹായിക്കും. കൂടാതെ വെണ്ടക്കയില്‍ മഗ്‌നീഷ്യം അടങ്ങിയിട്ടുള്ളതിനാല്‍ രക്തസമ്മര്‍ദ്ദം ആരോഗ്യകരമായി നിലനിര്‍ത്താനും ഗുണം ചെയ്യും. ഇത് ഹൃദയത്തിന്റെ ശരിയായ പ്രവര്‍ത്തനത്തെ പ്രോത്സാഹിപ്പിക്കുകയും ഹൃദയാരോഗ്യം സംരക്ഷിക്കുകയും ചെയ്യുന്നു.
ദഹനത്തെ സഹായിക്കുന്നു
വെണ്ടക്ക പതിവായി കഴിക്കുന്നത് ദഹനം മെച്ചപ്പെടുത്താനും ഉദര സംബന്ധമായ പ്രശ്നങ്ങള്‍ പരിഹരിക്കാനും സഹായിക്കും. നാരുകള്‍ ധാരാളം അടങ്ങിയിട്ടുള്ളതിനാല്‍ മലബന്ധം അകറ്റാനും വെണ്ടക്ക ഫലപ്രദമാണ്. അതിനാല്‍ പതിവായി വെണ്ടക്ക ഡയറ്റില്‍ ഉള്‍പ്പെടുത്താം.
ശരീരഭാരം കുറയ്ക്കും
വെണ്ടക്കയില്‍ ഉയര്‍ന്ന അളവില്‍ നാരുകളും കുറഞ്ഞ അളവില്‍ കലോറിയും അടങ്ങിയിട്ടുണ്ട്. ഇത് വയര്‍ നിറഞ്ഞതായി തോന്നിപ്പിക്കുകയും അമിതമായി ഭക്ഷണം കഴിക്കുന്നത് തടയുകയും കലോറി ഉപഭോഗം കുറയ്ക്കാനും സഹായിക്കും. ഇതിലൂടെ ശരീരഭാരം കുറയ്ക്കാനും വെണ്ടക്ക സഹായിക്കും.
ചര്‍മസംരക്ഷകന്‍
ആന്റി ഓക്സിഡന്റുകളും വിറ്റാമിനുകളും വെണ്ടക്കയില്‍ ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് ചര്‍മ്മത്തെ ഓക്സിഡേറ്റീവ് നാശത്തില്‍ നിന്ന് സംരക്ഷിക്കുമെന്ന് 2016 ല്‍ ദി ജേര്‍ണല്‍ ഓഫ് ഡെര്‍മറ്റോളജിക്കല്‍ ട്രീറ്റ്മെന്റില്‍ നടത്തിയ ഒരു പഠനം വെളിപ്പെടുത്തി. ചര്‍മ്മത്തിന്റെ ഇലാസ്തിക നിലനിര്‍ത്താനും ചുളിവുകള്‍ അകറ്റാനും ഇത് സഹായിക്കും. അകാല വാര്‍ദ്ധക്യം തടയാനും ചര്‍മ്മത്തിന്റെ യുവത്വം നിലനിര്‍ത്താനും വെണ്ടക്ക ഗുണം ചെയ്യും.
കരളിന് നല്ലത്
വെണ്ടക്കയിലെ ആന്റി ഓക്സിഡന്റുകള്‍ വിഷവസ്തുക്കള്‍, ഫ്രീ റാഡിക്കലുകള്‍ എന്നിവ മൂലമുണ്ടാകുന്ന കേടുപാടുകളില്‍ നിന്ന് കരളിനെ സംരക്ഷിക്കാന്‍ സഹായിക്കും. കരളിന്റെ പ്രവര്‍ത്തനം പ്രോത്സാഹിപ്പിക്കാനും വെണ്ടക്ക ഗുണം ചെയ്യും.