Health
ദിവസവും അവക്കാഡോ കഴിച്ചാല്‍ ഗുണങ്ങള്‍ ഏറെ
അവക്കാഡോയില്‍ പൊട്ടാസ്യം, വിറ്റാമിന്‍കെ, വിറ്റാമിന്‍ ഇ എന്നിവ ഉള്‍പ്പെടെ അവശ്യ വിറ്റാമിനുകളും ധാതുക്കളും അടങ്ങിയിട്ടുണ്ട്.
വില അല്‍പം കൂടുതലാണെങ്കിലും പോഷകങ്ങളില്‍ കേമനാണ്വെണ്ണപ്പഴം, ബട്ടര്‍ ഫ്രൂട്ട് എന്നെല്ലാം നമ്മള്‍ വിളിക്കുന്ന അവക്കാഡോ. അവക്കാഡോയില്‍ പൊട്ടാസ്യം, വിറ്റാമിന്‍ കെ, വിറ്റാമിന്‍ ഇ എന്നിവ ഉള്‍പ്പെടെ അവശ്യ വിറ്റാമിനുകളും ധാതുക്കളും അടങ്ങിയിട്ടുണ്ട്. ദിവസവും അവക്കാഡോ കഴിക്കുന്നത് കൊണ്ടുള്ള ഗുണങ്ങള്‍ എന്താണെന്ന് നോക്കാം.
കണ്ണിന്റെ ആരോഗ്യം സംരക്ഷിക്കുന്നു
അവക്കാഡോയല്‍ ലിയൂട്ടിന്‍, സിയാക്‌സാന്തിന്‍ആന്റി ഓക്‌സിഡന്റുകള്‍ എന്നിവ ധാരാളം മടങ്ങിയിട്ടുണ്ട്. ഇത് ദോഷകരമായ അള്‍ട്രാവയലറ്റ് കിരണങ്ങളെ ചെറുക്കുന്നു.
എല്‍ഡിഎല്‍ കൊളസ്‌ട്രോള്‍ കുറയ്ക്കുന്നു
അവക്കാഡോ കഴിക്കുന്നവരില്‍ ശരീരഭാരവും കൂടുകയോ കൊഴുപ്പ് വര്‍ധിക്കുകയോ ചെയ്യുന്നില്ല. വിദേശത്ത് നടത്തിയ ഒരു പഠനത്തില്‍ അവക്കാഡോ കഴിക്കുന്നത് ശരീരഭാരം വര്‍ധിപ്പിക്കുന്നില്ലെന്നും നേരിയ തോതില്‍ എല്‍ഡിഎല്‍ കൊളസ്‌ട്രോള്‍ കുറയ്ക്കുന്നുണ്ടെന്നും കണ്ടെത്തിയിട്ടുണ്ട്.
രോഗങ്ങളെ ചെറുക്കുന്നു
ഹൃദ്രോഗം, ടൈപ്പ് 2 പ്രമേഹം, ചില കാന്‍സറുകള്‍ എന്നിവയ്ക്കുള്ള സാധ്യത കുറയ്ക്കാന്‍ അവക്കാഡോയ്ക്ക് സാധിക്കുമെന്ന് പഠനങ്ങള്‍ പറയുന്നു.
ദഹനത്തെ പ്രോത്സാഹിപ്പിക്കുന്നു
നാരുകള്‍ അടങ്ങിയിരിക്കുന്നതിനാല്‍ അവക്കാഡോ കഴിക്കുന്നത് ദഹനം മെച്ചപ്പെടുത്താനും കുടലിന്റെ ആരോഗ്യത്തിനും ഗുണം ചെയ്യും.
ചര്‍മ്മത്തിന് മികച്ചത്
ചര്‍മ്മത്തിലെ ദൃഢതയും ഇലാസ്തികതയും നിലനിര്‍ത്തുന്ന കൊളാജിന്‍ വര്‍ധിപ്പിക്കാന്‍ അവക്കാഡോയില്‍ അടങ്ങിയിരിക്കുന്ന ഒമേഗ 3 ഫാറ്റി ആസിഡ് സഹായിക്കും. ചര്‍മ്മത്തിലെ ജലാംശം നിലനിര്‍ത്താനും അവക്കാഡോയ്ക്ക് കഴിയും.
ഇനിമുതല്‍ നിങ്ങളുടെ ഫ്രൂട്ട്‌സ് കിറ്റില്‍ അവക്കാഡോ കൂടി ഉള്‍പ്പെടുത്തിക്കോളൂ. കണ്ണിനും ചര്‍മ്മത്തിനും ഹൃദയത്തിനും കൊളസ്‌ട്രോളിനെ ചെറുക്കാനും ഒക്കെ അവക്കാഡോ നല്ലതാണെന്ന് മനസ്സിലായല്ലോ.