Connect with us

Poem

അറിഞ്ഞ് കഴിക്കുന്ന സദ്യ പൊളിയാണ്..!

ഓണസദ്യ കംപ്ലീറ്റ് ന്യൂട്രീഷ്യൻ പ്ലാറ്റർ എന്ന് തന്നെ വിളിക്കാം. ഷഡ് രസങ്ങളടങ്ങിയ സദ്യ സ്വാദിനേക്കാൾ ആരോഗ്യത്തെ കൂട്ടിയുറപ്പിക്കുന്ന ഒന്നാണ്. 

Published

|

Last Updated

അത്തം പത്തിന് തിരുവോണം. മലയാളക്കര മുഴുവനായി ഓണത്തെ വരവേൽക്കാൻ ഒരുങ്ങിക്കഴിഞ്ഞു. ഓണത്തെക്കുറിച്ച് ഓർക്കുമ്പോൾ പൂക്കളവും മാവേലിയും വള്ളംകളിയും അടക്കം നിറം പിടിപ്പിച്ച പലതരം ഓർമകൾ മനസ്സിൽ തെളിഞ്ഞുവരും. ഓണത്തെ പ്രധാനപ്പെട്ടതാക്കുന്നതിൽ ഓണസദ്യക്കും ഒഴിവാക്കാനാകാത്ത സ്ഥാനമുണ്ട്. ഒരു ദിവസം ഒരു വ്യക്തിക്ക് വേണ്ടുന്ന എല്ലാ പോഷകങ്ങളും അടങ്ങുന്നതാണ് ഒരു നേരത്തെ സദ്യ. ഓണസദ്യ കംപ്ലീറ്റ് ന്യൂട്രീഷ്യൻ പ്ലാറ്റർ എന്ന് തന്നെ വിളിക്കാം. ഷഡ് രസങ്ങളടങ്ങിയ സദ്യ സ്വാദിനേക്കാൾ ആരോഗ്യത്തെ കൂട്ടിയുറപ്പിക്കുന്ന ഒന്നാണ്.  പലയിടങ്ങളിലും പലതരത്തിലാണ്  സദ്യയുടെ ചിട്ടവട്ടങ്ങളും വിഭവങ്ങളുടെ പാചകങ്ങളുമെല്ലാമെങ്കിലും പൊതുവിൽ എല്ലാത്തിനും ഒരു അടിസ്ഥാന സ്വഭാവമുണ്ട്. ഉപ്പേരി, പപ്പടം, പായസം, സാമ്പാർ, അവിയൽ, കാളൻ, ഓലൻ, തോരൻ, പരിപ്പ്, പച്ചടി, അച്ചാർ അങ്ങനെ പോകുന്നു സദ്യയിലെ വിഭവങ്ങളുടെ ലിസ്റ്റ്. ആരോഗ്യമുള്ള ഒരാളെ സംബന്ധിച്ച് സദ്യ ഒരു പ്രശ്നമേ അല്ല.

കായികാധ്വാനമില്ലാത്ത ജനതയാണ് ഇന്നത്തേത്. അതിനാൽ അളവ് നിയന്ത്രിച്ച് കഴിക്കാൻ ശ്രദ്ധിക്കേണ്ടതാണ്.  പൂർവികരുടെ കാലംതൊട്ടെ സദ്യ എന്നാൽ വാഴയിലയിലാണ്. വാഴയിലയിൽപോളിഫെനോൾ അടങ്ങിയ മെഴുക് പൂശുണ്ട്, അതിനാൽ  വാഴയിലയിൽ  ചൂടുള്ള ഭക്ഷണം വെയ്ക്കുമ്പോൾ മെഴുക് ആവരണം ഭക്ഷണത്തിൽ ലയിച്ച് രുചിയും സൗരഭ്യവും ഗുണവും നൽകുന്നു. മാത്രമല്ല വാഴയിലയിലെ ന്യൂട്യിയന്റുകൾ ബഹിർഗമിക്കാനും ആഹാരത്തോടൊപ്പം കലരാനും സഹായിക്കുന്നു. അത്തം പത്തിന് തിരുവോണം. മലയാളക്കര മുഴുവനായി ഓണത്തെ വരവേൽക്കാൻ ഒരുങ്ങിക്കഴിഞ്ഞു. ഓണത്തെക്കുറിച്ച് ഓർക്കുമ്പോൾ പൂക്കളവും മാവേലിയും വള്ളംകളിയും അടക്കം നിറം പിടിപ്പിച്ച പലതരം ഓർമകൾ മനസ്സിൽ തെളിഞ്ഞുവരും. ഓണത്തെ പ്രധാനപ്പെട്ടതാക്കുന്നതിൽ ഓണസദ്യക്കും ഒഴിവാക്കാനാകാത്ത സ്ഥാനമുണ്ട്. ഒരു ദിവസം ഒരു വ്യക്തിക്ക് വേണ്ടുന്ന എല്ലാ പോഷകങ്ങളും അടങ്ങുന്നതാണ് ഒരു നേരത്തെ സദ്യ.

ഓണസദ്യ കംപ്ലീറ്റ് ന്യൂട്രീഷ്യൻ പ്ലാറ്റർ എന്ന് തന്നെ വിളിക്കാം. ഷഡ് രസങ്ങളടങ്ങിയ സദ്യ സ്വാദിനേക്കാൾ ആരോഗ്യത്തെ കൂട്ടിയുറപ്പിക്കുന്ന ഒന്നാണ്.  പലയിടങ്ങളിലും പലതരത്തിലാണ്  സദ്യയുടെ ചിട്ടവട്ടങ്ങളും വിഭവങ്ങളുടെ പാചകങ്ങളുമെല്ലാമെങ്കിലും പൊതുവിൽ എല്ലാത്തിനും ഒരു അടിസ്ഥാന സ്വഭാവമുണ്ട്. ഉപ്പേരി, പപ്പടം, പായസം, സാമ്പാർ, അവിയൽ, കാളൻ, ഓലൻ, തോരൻ, പരിപ്പ്, പച്ചടി, അച്ചാർ അങ്ങനെ പോകുന്നു സദ്യയിലെ വിഭവങ്ങളുടെ ലിസ്റ്റ്. ആരോഗ്യമുള്ള ഒരാളെ സംബന്ധിച്ച് സദ്യ ഒരു പ്രശ്നമേ അല്ല. കായികാധ്വാനമില്ലാത്ത ജനതയാണ് ഇന്നത്തേത്. അതിനാൽ അളവ് നിയന്ത്രിച്ച് കഴിക്കാൻ ശ്രദ്ധിക്കേണ്ടതാണ്.  പൂർവികരുടെ കാലംതൊട്ടെ സദ്യ എന്നാൽ വാഴയിലയിലാണ്. വാഴയിലയിൽപോളിഫെനോൾ അടങ്ങിയ മെഴുക് പൂശുണ്ട്, അതിനാൽ  വാഴയിലയിൽ  ചൂടുള്ള ഭക്ഷണം വെയ്ക്കുമ്പോൾ മെഴുക് ആവരണം ഭക്ഷണത്തിൽ ലയിച്ച് രുചിയും സൗരഭ്യവും ഗുണവും നൽകുന്നു. മാത്രമല്ല വാഴയിലയിലെ ന്യൂട്യിയന്റുകൾ ബഹിർഗമിക്കാനും ആഹാരത്തോടൊപ്പം കലരാനും സഹായിക്കുന്നു.

  1. ചോറ് തവിടോടുകൂടിയുള്ള അരികൊണ്ടുള്ള ചോറിൽ ബികോംപ്ലക്സ് വിറ്റമിനുകളായ തയമിൻ റൈ ബോഫ്ലവിൻ നിയാസിൻ എന്നിവയും നാരുകളും ധാരാളമായി അടങ്ങിയിട്ടുണ്ട്. നാരുകൾ ധാരാളം അടങ്ങിയിരിക്കുന്നതുകൊണ്ടുതന്നെ ഇത് സാവധാനം നമ്മുടെ രക്തത്തിലെ പഞ്ചസാരയെ ഉയർത്തുന്നു. അതുകൊണ്ടുതന്നെ പ്രമേഹരോഗികൾക്കും ജീവിതശൈലി രോഗമുള്ളവർക്കും ഇത് ഗുണം ചെയ്യും. എന്നിരുന്നാലും അളവ് നിയന്ത്രിച്ച് കഴിക്കാൻ ശ്രദ്ധിക്കുക.
  2.  പരിപ്പ്  സദ്യയിലെ ഒരു പ്രധാന വിഭവമാണ് പരിപ്പ്കറി. സസ്യാഹാരികളിലെ സസ്യാധിഷ്ഠിത പ്രോട്ടീനിന്റെ നല്ല ഉറവിടമാണ്. പരിപ്പിലുള്ള പൊട്ടാസ്യം, കാത്സ്യം, മഗ്നീഷ്യം എന്നിവ രക്തസമ്മർദം കുറയ്ക്കാൻ  സഹായിക്കുന്നു. മാത്രമല്ല യുവത്വം തുളുമ്പുന്ന ചർമം പ്രദാനം ചെയ്യുന്നു.
  3. അവിയൽ  പല തരത്തിലുള്ള പച്ചക്കറികളും തേങ്ങയും തൈരും ചേർത്ത് തയ്യാറാക്കുന്ന അവിയൽ സദ്യയിലെ കേമനാണ്. ഇതിലുള്ള നാരുകൾ ശരീരഭാഗം നിയന്ത്രിക്കുന്നതിനും സഹായിക്കുന്നു. വൈറ്റമിനുകളുടെ കലവറയാണിത്.
  4. പച്ചടി പച്ചക്കറികളായ വെള്ളരിക്ക, ബീറ്റ്റൂട്ട് എന്നിവയാണ് സാധാരണയായി പച്ചടിക്ക് ഉപയോഗിക്കാറുള്ളത്. വെള്ളരിക്ക ശരീരത്തിലെ ടോക്സിനുകളെ പുറംതള്ളാൻ സഹായിക്കുന്നു. പൈനാപ്പിൾ പച്ചടിയും ഇപ്പോൾ സദ്യയിലുൾപ്പെടുത്താറുണ്ട്. പൈനാപ്പിളിലുള്ള ബ്രോമിലയ്ൻ എന്ന ഘടകം ദഹനപ്രശ്നങ്ങൾ നീക്കുന്നു. ബീറ്റ്റൂട്ടിൽ ഫോളിക് ആസിഡ്, അയേൺ, സിങ്ക് എന്നിവ അടങ്ങിയിട്ടുണ്ട്.
  5. പുളിശ്ശേരി/ കാളൻ  കാളനിൽ ചേർക്കുന്ന പുളിച്ച മോര് ദഹനപ്രശ്നങ്ങൾക്കുള്ള മരുന്നാണ്.  മനുഷ്യശരീരത്തിന് ഗുണകരമായ ബാക്ടീരിയ മോരിലുണ്ട്. അവ കുടൽ സംബന്ധമായ അസുഖങ്ങൾ കുറയ്ക്കുന്നു.
  6. ഓലൻ ഓലൻ മറ്റൊരു പ്രധാന വിഭവമാണ്. കുമ്പളങ്ങ, വന്പയർ എന്നിവ ഉൾപ്പെടുത്തുന്നതിനാൽ പ്രോട്ടീൻ, ഫൈബർ എന്നിവ ധാരാളം ലഭിക്കുന്നു. ഇവ മലബന്ധം, മൂത്രാശയ രോഗം എന്നിവ കുറയ്ക്കുന്നു. വിരശല്യത്തിനും നല്ലതാണ്. ശരീരത്തിലെ മെറ്റബോളിക് ടോക്സിനുകളെ ആഗിരണം ചെയ്യാനുള്ള കഴിവും ഇതിനുണ്ട്.
  7. എരിശ്ശേരി  മത്തങ്ങ ഉപയോഗിച്ച് തയ്യാറാക്കുന്നതുകൊണ്ടുതന്നെ ഇതിൽ കരാറ്റിൻ, പൊട്ടാസ്യം, മെഗ്നീഷ്യം എന്നിവ അടങ്ങിയിരിക്കുന്നു. വൈറ്റമിൻ എ ഉള്ളതുകൊണ്ടുതന്നെ ഇത് കാഴ്ച ശക്തി വർധിപ്പിക്കുന്നു.
  8. സാമ്പാർ രുചിയുടെ പേരിൽ മാത്രമല്ല ആരോഗ്യപരമായും ഏറെ ഗുണമുള്ള ഒന്നാണ് സാമ്പാർ. പലതരം പച്ചക്കറികൾ അടങ്ങിയതിനാൽ തന്നെ മലബന്ധം അകറ്റുന്നു. പരിപ്പ് പ്രോട്ടീൻ സമ്പുഷ്ടമാണ്. കായം ദഹന പ്രശ്നങ്ങൾക്ക് പരിഹാരം നൽകുന്നു. ഇതിൽചേർക്കുന്ന മല്ലി പ്രമേഹരോഗികൾക്ക് നല്ലതാണ്.
  9. കുറുക്കുകാളൻ സദ്യക്ക് പ്രധാനപ്പെട്ട ഒരു വിഭവമാണ് കാളൻ.  കുറുക്കുകാളൻ എന്നും പേരുണ്ട്. നേന്ത്രക്കായ, ചേന, ജീരകം, കുരുമുളക്, തൈര് എന്നിവ ചേർത്ത് തയ്യാറാക്കുന്നതിനാൽ വാത, പിത്ത, കഫ അസുഖങ്ങൾക്കും ഹോർമോൺ വ്യതിയാനങ്ങളെയും നിയന്ത്രിക്കുന്നു. തൈര് ഒരു പ്രോബയോട്ടിക് ഭക്ഷണമായതിനാൽ അതിൽ നമ്മുടെ ദഹനത്തിന് ഗുണകരമായ നല്ല ബാക്ടീരിയകൾ അടങ്ങിയിട്ടുണ്ട്. ഈ ബാക്ടീരിയകൾ നമ്മുടെ കുടലിന്റെയും വയറിന്റെയും ആരോഗ്യം മെച്ചപ്പെടുത്താൻ സഹായിക്കുന്നു.  തൈര് വായുകോപം കുറയ്ക്കുന്നതിനും വയറിലെ അസ്വസ്ഥതകൾ പരിഹരിക്കുന്നതിനും സഹായിക്കുന്നു.
  10. അച്ചാർ   വീട്ടിലുണ്ടാക്കുന്ന ഉപ്പും മെഴുക്കും കുറഞ്ഞ അച്ചാറുകൾ ഉപയോഗിച്ചാല് അത്യുത്തമം.
  11. കൂട്ടുകറി വളരെ സ്വാദിഷ്ഠമായ ഒരു വിഭവമാണ് കൂട്ടുകറി.  ചേന, കടല എന്നിവ കൊണ്ട് തയ്യാറാക്കുന്നതിനാൽ തന്നെ ഇത് വളരെ ആരോഗ്യപ്രദവുമാണ്. ദഹന പ്രശ്നങ്ങൾക്കും മലബന്ധത്തിനും ചേന നല്ലതാണ്.  നാരുകൾക്ക് പുറമെ പൊട്ടാസ്യം, കാത്സ്യം, മെഗ്നീഷ്യം എന്നിവയും ധാരാളം വൈറ്റമിനുകളും അടങ്ങിയിട്ടുണ്ട്. കടലയിലാകട്ടെ പ്രോട്ടീനും അടങ്ങിയിരിക്കുന്നു.
  12. പായസം പല നിറത്തിലും സ്വാദിലുമുള്ള പായസം ഇപ്പോൾ സദ്യയിൽ കാണാറുണ്ട്. പാൽപ്പായസവും ശർക്കരപ്പായസവുമാണ് പണ്ടുമുതൽക്കേ കാണാറുള്ളത്. ശർക്കര ചേർത്ത് തയ്യാറാക്കുന്ന പായസത്തിൽ ഇരുമ്പ്, സിങ്ക്, പൊട്ടാസ്യം എന്നിവ ധാരാളമുണ്ട്. എന്നാൽ  പാൽപ്പായസത്തിൽ കാത്സ്യം, പ്രോട്ടീൻ,  ഫോസ്ഫറസ് എന്നിവയും അടങ്ങിയിരിക്കുന്നു. പച്ചക്കറികളും പഴവർഗങ്ങളും അതുപോലെ തന്നെ ചെറുധാന്യങ്ങളുപയോഗിച്ചും പായസം തയ്യാറാക്കാവുന്നതാണ്. ഇതുകൂടെ ശ്രദ്ധിക്കണേ…ജീവിതശൈലി രോഗമുള്ളവരും അമിതവണ്ണമുള്ളവരും മിതമായ അളവിൽ മാത്രം കഴിക്കാൻ ശ്രദ്ധിക്കുക.