Kerala
ഷവര്‍മ കഴിച്ച് മരണത്തില്‍ പരിശോധന ഫലത്തിന് കാത്തിരിക്കുന്നു; പാഴ്‌സല്‍ ഫുഡില്‍ ഉപയോഗ സമയത്തിന് സ്റ്റിക്കര്‍ പതിക്കാന്‍ നിര്‍ദേശിച്ചു: മന്ത്രി വീണ ജോര്‍ജ്
ഭക്ഷ്യ ഉത്പ്പാദകര്‍ക്ക് ദേശീയ ഭക്ഷ്യ സുരക്ഷാ നിയമമനുസരിച്ച് ലൈസെന്‍സോ രജിസ്ട്രേഷനോ നടപ്പാക്കാനുള്ള നടപടികളും സ്വീകരിക്കും

പത്തനംതിട്ട \ ഷവര്‍മ്മ കഴിച്ച് ഭക്ഷ്യ വിഷബാധയുണ്ടായി യുവാവ് മരിച്ച സംഭവത്തില്‍ പരിശോധനാഫലം വരാന്‍ കാത്തിരിക്കുകയാണെന്നും മന്ത്രി വീണ ജോര്‍ജ്. പച്ചമുട്ട ഉപയോഗിച്ച് മയോണൈസ് തയ്യാറാക്കുന്നതാണ് ഭക്ഷ്യ വിഷബാധ ഉണ്ടാകാന്‍ കാരണമെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന്, ഭക്ഷ്യ സുരക്ഷാ കമ്മീഷണറുടെ അധികാരം ഉപയോഗിച്ച് മയോണൈസ് ഉണ്ടാക്കുന്നത് നിരോധിച്ചിട്ടുണ്ട്. ഷവര്‍മ്മ നിര്‍മ്മാണം സംബന്ധിച്ച് പ്രത്യേക മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങളും ഭക്ഷ്യ സുരക്ഷാ വകുപ്പ് നല്‍കിയിട്ടുണ്ട്. ഇത് സംബന്ധിച്ച് സാധ്യമായ പരമാവധി നടപടികള്‍ സ്വീകരിച്ച് കഴിഞ്ഞു.പാഴ്സല്‍ ഫുഡ് വാങ്ങുമ്പോള്‍ അവ എത്ര മണിക്കൂറിനുള്ളില്‍ ഉപയോഗിക്കണം എന്നത് സംബന്ധിച്ച് സ്റ്റിക്കര്‍ പതിക്കണമെന്നും വിതരണക്കാര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.
ഭക്ഷ്യ ഉത്പ്പാദകര്‍ക്ക് ദേശീയ ഭക്ഷ്യ സുരക്ഷാ നിയമമനുസരിച്ച് ലൈസെന്‍സോ രജിസ്ട്രേഷനോ നടപ്പാക്കാനുള്ള നടപടികളും സ്വീകരിക്കും. ഭക്ഷ്യ വിഷബാധ പൂര്‍ണ്ണമായും ഒഴിവാക്കാനുള്ള നടപടികളാണ് ഭക്ഷ്യ സുരക്ഷാ വകുപ്പ് സ്വീകരിക്കുന്നത്. പരിശോധനകള്‍ അവസാനിപ്പിക്കുന്നില്ലെന്നും 2023- 24 വര്‍ഷത്തിലാണ് ഭക്ഷ്യ സുരക്ഷാ വകുപ്പ് പരിശോധന നടത്തി ഏറ്റവുമധികം പിഴ ചുമത്തിയിട്ടുള്ളതെന്നും മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മറുപടിയായി വീണാ ജോര്‍ജ് പറഞ്ഞു.