green city project
ഗ്രീന്‍സിറ്റി പ്രോജക്റ്റ് നിര്‍മാണക്കരാര്‍ ഒപ്പുവെച്ച് ഇക്കോമൗണ്ട് ബില്‍ഡേഴ്സും ലിമോടെക്സും
ലിമോടെക്സ് ഡയറക്ടര്‍ സഹലും ഇക്കോമൗണ്ട് മാനേജിംഗ് ഡയറക്ടര്‍ എം പി യഹ്യയും കരാര്‍ ഒപ്പിട്ടു
കോഴിക്കോട് | ഇന്ത്യയിലെ അതിവേഗം വളരുന്ന ബില്‍ഡേഴ്സ് ഗ്രൂപ്പായ ഇക്കോമൗണ്ട് ബില്‍ഡേഴ്സ് അവരുടെ ഗ്രീന്‍ സിറ്റി പ്രോജക്റ്റ് നിര്‍മാണ കരാര്‍ ലിമോടെക്സുമായി ഒപ്പുവെച്ചു. പരിസ്ഥിതി സൗഹൃദവും സുസ്ഥിരവുമായ ജീവിതശൈലി മുന്നോട്ടു കൊണ്ടുപോകുന്നതില്‍ ഈ കരാര്‍ പ്രധാന പങ്കുവഹിക്കുമെന്ന് അവര്‍ അറിയിച്ചു.
ഇരു കമ്പനികളിലെയും പ്രധാന വ്യക്തികള്‍ പങ്കെടുത്ത ചടങ്ങില്‍ ലിമോടെക്സ് ഡയറക്ടര്‍ സഹലും ഇക്കോമൗണ്ട് മാനേജിംഗ് ഡയറക്ടര്‍ എം പി യഹ്യയും കരാര്‍ ഒപ്പിട്ടു. ലിമോടെക്സ് ചെയര്‍മാന്‍ മൊയ്തീന്‍ കോയ അധ്യക്ഷത വഹിച്ചു. അബ്ദുള്‍ ഗഫൂര്‍, പി നൗഷാദ്, കെ അബ്ദുറഹിമാന്‍, എം പി മുഹമ്മദ് എന്നിവര്‍ ഉള്‍പ്പെടെ ലിമോടെക്സ് ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങള്‍ പങ്കെടുത്തു. ഇക്കോമൗണ്ട് ഡയറക്ടര്‍ കെ എം അലി അന്‍സാര്‍, എന്‍ജിനീയര്‍ സി വി അബ്ദുള്‍ നസീര്‍, പി കെ ഷംന, പ്രസാദ് കര്‍ത്ത എന്നിവരും സംബന്ധിച്ചു.
പരിസ്ഥിതി സൗഹൃദത്തിന് മുന്‍ഗണന നല്‍കുന്ന ആശയങ്ങള്‍ ഉയര്‍ത്തിപ്പിടിച്ചു സുസ്ഥിരവും പരിസ്ഥിതി ബോധമുള്ളതുമായ ഒരു സമൂഹം സ്ഥാപിക്കുന്നതിനുള്ള പദ്ധതികളും നിര്‍മാണ രീതികളുമാണ് ഇക്കോമൗണ്ട് ബില്‍ഡേഴ്‌സിന്റെ പ്രത്യേകത. നാല് റസിഡന്‍ഷ്യല്‍ അപ്പാര്‍ട്ട്മെന്റ് ടവറുകള്‍, 127 വില്ലകള്‍, ക്ലബ്ബ് ഹൗസ് എന്നിവ ഉള്‍പ്പെടുന്ന ഇക്കോമൗണ്ടിന്റെ പുത്തന്‍ ആശയമാണ് ഗ്രീന്‍ സിറ്റി. ഇക്കോമൗണ്ട് ബില്‍ഡേഴ്സും ലിമോടെക്‌സും തമ്മിലുള്ള ഈ കരാര്‍, പ്രകൃതിയുമായി ഇഴുകി ചേര്‍ന്ന എന്നാല്‍ ആധുനിക ജീവിത ശൈലികള്‍ക്ക് യോജിച്ചതുമായ ഒരു നവീന അനുഭവത്തിന്റെ ആദ്യ പടി ആയിരിക്കും.
ഇക്കോമൗണ്ട് ബില്‍ഡേഴ്‌സിന്റെ ഗ്രീന്‍ സിറ്റി പ്രോജക്റ്റ് നിര്‍മാണ കരാര്‍ ഒപ്പിടല്‍ ചടങ്ങില്‍ ഇക്കോമൗണ്ട് മാനേജിംഗ് ഡയറക്ടര്‍ എം പി യഹ്യ, പ്രമുഖ നിര്‍മാണ കമ്പനിയായ ലിമോടെക്‌സ് ഡയറക്ടര്‍ സഹല്‍, ചാര്‍ട്ടേഡ് അക്കൗണ്ടന്റ് ഹര്‍ഷക്, ചീഫ് സിവില്‍ എന്‍ജിനീയര്‍ ഫൈസല്‍ ചിറക്കല്‍, ഡയറക്ടര്‍ ഓഫ് എന്‍ജിനീയറിംഗ് ഇ അബ്ദുള്‍ നസീര്‍, പ്രോജക്ട് മാനേജര്‍ എന്‍ജിനിയര്‍ പ്രസാദ് കര്‍ത്ത, മാര്‍ക്കറ്റിംഗ് ഡയറക്ടര്‍ കെ എം അലി അന്‍സാര്‍, ലിമോടെക്‌സ് ചെയര്‍മാന്‍ മൊയ്തീന്‍ കോയ എന്നിവര്‍ പങ്കെടുത്തു.