Connect with us

Uae

മധ്യ പൗരസ്ത്യ ദേശത്ത് സാമ്പത്തിക വളർച്ചാനിരക്ക് കുറയും; അന്താരാഷ്ട്ര നാണയ നിധി

ഒപെക് എണ്ണ ഉത്പാദനം കുറക്കുന്നതാണ് പ്രധാന കാരണം.

Published

|

Last Updated

ദുബൈ|മധ്യ പൗരസ്ത്യദേശത്ത് സാമ്പത്തിക വളർച്ചാനിരക്ക് കുറയുമെന്ന് അന്താരാഷ്ട്ര നാണയ നിധി. ഒപെക് എണ്ണ ഉത്പാദനം കുറക്കുന്നതാണ് പ്രധാന കാരണം. ഇത് സഊദി അറേബ്യയുടെ സമ്പദ്്വ്യവസ്ഥയിൽ മാന്ദ്യമുണ്ടാക്കും. ഐ എം എഫിന്റെ ഏറ്റവും പുതിയ വേൾഡ് ഇക്കോണമിക് ഔട്്ലുക്കിലാണ് നിഗമനങ്ങൾ. “മെന’ സമ്പദ്്വ്യവസ്ഥ ഈ വർഷം 3.5 ശതമാനം വളർച്ച കൈവരിക്കുമെന്ന് റിപ്പോർട്ട് പ്രവചിക്കുന്നു. കഴിഞ്ഞ ഒക്ടോബറിൽ നാല് ശതമാനം പ്രവചിച്ചിരുന്നു.

ഏറ്റവും വലിയ അറബ് സമ്പദ്്വ്യവസ്ഥയും ഒപെക്കിന്റെ മുൻനിര എണ്ണ ഉത്പാദകനുമായ സഊദി അറേബ്യ 2025 ൽ 3.3 ശതമാനം വളർച്ച കൈവരിക്കുമെന്ന് പ്രവചിക്കുന്നു. 1.3 ശതമാനമാണ് കുറഞ്ഞത്. 2026ൽ സമ്പദ്്വ്യവസ്ഥ 4.1 ശതമാനം വളർച്ച കൈവരിക്കും. ഒപെക് സ്വമേധയാ ഉത്പാദന വെട്ടിക്കുറവ് വരുത്തുകയാണ്. എണ്ണ ഉത്പാദക ഗ്രൂപ്പിലെ എട്ട് അംഗങ്ങൾ ഡിസംബറിൽ, ഈ വർഷം മാർച്ച് വരെ പ്രതിദിനം 22 ലക്ഷം ബാരൽ ക്രൂഡ് ഓയിൽ ഉത്പാദനം വെട്ടിക്കുറക്കാൻ സമ്മതിച്ചു.

തുടർന്ന് 2026 സെപ്തംബർ അവസാനം വരെ ക്രമേണ അത് നിർത്തലാക്കും. ഈ വർഷം ആഗോള സമ്പദ്്വ്യവസ്ഥയിലെ വിശാലമായ പ്രവണതയെ റിപ്പോർട്ട് പ്രതിഫലിപ്പിക്കുന്നു. ഉയർന്ന തോതിലുള്ള നയ അനിശ്ചിതത്വത്തിനിടയിലും വളർച്ചാ സാധ്യത കാണുന്നു. ഐ എം എഫ് മുഖ്യ സാമ്പത്തിക വിദഗ്ദ്ധൻ പിയറി-ഒലിവിയർ ഗൗറിഞ്ചാസ് മാധ്യമപ്രവർത്തകരോട് പറഞ്ഞു.
മൊത്തത്തിൽ, ആഗോള വളർച്ച ഈ വർഷവും അടുത്ത വർഷവും സ്ഥിരമായി 3.3 ശതമാനം വികാസ വേഗത നിലനിർത്തും.

പണപ്പെരുപ്പം 2025 അവസാനത്തോടെ 4.2 ശതമാനമായും 2026 അവസാനത്തോടെ 3.5 ശതമാനമായും കുറയും. ലോക സാമ്പത്തിക പ്രവർത്തനങ്ങളിൽ ഭൂരിഭാഗവും യു എസിലാണ്, അവിടെ ജി ഡി പി 2025 ൽ 2.7 ശതമാനം വർധിക്കും. ഇത് ഐ എം എഫിന്റെ മുൻ പ്രവചനത്തേക്കാൾ അര ശതമാനം കൂടുതലാണ്. യൂറോപ്പിലെ സമ്പദ്്വ്യവസ്ഥകൾ മന്ദഗതിയിലാകും. യൂറോ മേഖലയും ചൈനയും പ്രതികൂല സാഹചര്യങ്ങൾ നേരിടുമ്പോൾ, യു എസിലെ സാഹചര്യം കുറച്ചുകൂടി സങ്കീർണമാണെന്ന് മിസ്റ്റർ ഗൗറിഞ്ചസ് പറഞ്ഞു.

 

 

---- facebook comment plugin here -----

Latest