Connect with us

financial crisis

സാമ്പത്തികമായി ഞെരുക്കുന്നു; കേന്ദ്രത്തിനെതിരേ നിയമപോരാട്ടമാകാമെന്ന് കേരളത്തിനു നിയമോപദേശം

സംസ്ഥാന ധനകാര്യവകുപ്പാണ് നിയമോപദേശം തേടിയത്.

Published

|

Last Updated

ന്യൂഡല്‍ഹി | കേരളത്തെ സാമ്പത്തികമായി ഞെരുക്കുന്ന കേന്ദ്രസര്‍ക്കാരിനെതിരേ നിയമപോരാട്ടമാകാമെന്ന് കേരളസര്‍ക്കാരിനു നിയമോപദേശം ലഭിച്ചു. സുപ്രീംകോടതിയിലെ മുതിര്‍ന്ന അഭിഭാഷകന്‍ ഫാലി എസ്. നരിമാന്റെ ഉപദേശത്തിന്റെ അടിസ്ഥാനത്തില്‍ കേരളം നിയമ നടപടികളിലേക്കു നീങ്ങുമെന്നാണു സൂചന.

സംസ്ഥാന ധനകാര്യവകുപ്പാണ് നിയമോപദേശം തേടിയത്. ഭരണഘടനാ അനുച്ഛേദം 300 പ്രകാരം കേന്ദ്രവും സംസ്ഥാനവും തമ്മില്‍ സിവില്‍ ഹര്‍ജികള്‍ നിലനില്‍ക്കും .ധനകാര്യവ കുപ്പിനുലഭിച്ച നിയമോപദേശം പരിശോധിച്ച് ഹര്‍ജി ഫയല്‍ചെയ്യുന്നതടക്കമുള്ള നടപടികള്‍ ഉടന്‍ ഉണ്ടാവുമെന്നാണു കരുതുന്നത്.

വായ്പാ പരിധി വെട്ടിക്കുറച്ചതടക്കം കേരളത്തിന് അര്‍ഹമായതൊന്നും നല്‍കാത്ത കേന്ദ്രസര്‍ക്കാറിനെതിരെ സുപ്രീംകോടതിയെ സമീപിക്കുമെന്ന് മുഖ്യമന്ത്രി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. സംസ്ഥാനബജറ്റിനുപുറത്ത് അടിസ്ഥാനസൗകര്യ വികസനത്തിനാവശ്യമായ ധനസമാഹരണം ലക്ഷ്യമിട്ട് രൂപവത്കരിച്ച കിഫ്ബിയുടെ ബാധ്യതകൂടി സംസ്ഥാനത്തിന്റേതായി കണക്കാക്കിയാണ് കേന്ദ്രം നിലവില്‍ വായ്പപ്പരിധി നിശ്ചയിച്ചത്

കേരളത്തിന് അര്‍ഹതപ്പെട്ട വായ്പത്തുകയില്‍ 19,000 കോടി രൂപ കേന്ദ്രം നിഷേധിച്ചതു കേരളത്തിന്റെ സാമ്പത്തിക സ്ഥിതിയെ ബാധിച്ചു. ഇതിനെ നിയമപരമായി ചോദ്യംചെയ്യാ മെന്നാണ് നിയമോപദേശം. ഭരണഘടനയുടെ അനുച്ഛേദം 12 പ്രകാരം കിഫ്ബിപോലുള്ള സമാന്തരസ്ഥാപനങ്ങളെ സംസ്ഥാനമായി പരിഗണിക്കാനാവില്ലെന്ന നിയമോപദേശമാണു സംസ്ഥാനത്തിനുലഭിച്ചത്.

കേന്ദ്ര സര്‍ക്കാര്‍ ഇത്തരത്തില്‍ ബജറ്റിനുപുറത്ത് വായ്പയെടുക്കുമ്പോഴാണു കേരളത്തിന് സമാനമായ അവസരം നിഷേധിക്കുന്നു. കേന്ദ്രസര്‍ക്കാരിന്റെ അനുമതികൂടാതെ സംസ്ഥാനത്തിന് കട മെടുക്കാനാവില്ലെന്ന ഭരണഘടനയുടെ 293 (3) അനുച്ഛേദം ദുരുപയോഗം ചെയ്യുന്ന കേന്ദ്രസര്‍ക്കാര്‍ കേരളത്തോടു ചെയ്യുന്നതു വിവേചനമായി കണക്കാക്കാമെന്നാണു നിയമോപദേശം.

 

Latest