Connect with us

Fifa World Cup 2022

ഖത്വര്‍ ലോകപ്പിലെ ആദ്യ ഗോളടിച്ച് ഇക്വഡോര്‍; ആദ്യ പകുതിയില്‍ രണ്ട് ഗോളിന് മുന്നില്‍

വലന്‍ഷ്യയാണ് രണ്ട് ഗോളും നേടിയത്.

Published

|

Last Updated

ദോഹ | ഫിഫ ലോകപ്പ് 2022ന്റെ ആദ്യ ഗോള്‍ ഇക്വഡോര്‍ വക. ആതിഥേയരായ ഖത്വറുമായുള്ള ഉദ്ഘാടന മത്സരത്തിന്റെ ആദ്യ പകുതി പിന്നിട്ടപ്പോള്‍ രണ്ട് ഗോളിന് മുന്നിലാണ് ഇക്വഡോര്‍. എന്നെര്‍ വലന്‍ഷ്യയാണ് രണ്ട് ഗോളും നേടിയത്.

കളിയുടെ മൂന്നാം മിനുട്ടില്‍ തന്നെ വലെന്‍ഷ്യ ഖത്വറിൻ്റെ വല ചലിപ്പിച്ചെങ്കിലും സഹതാരം ഫെലിക്‌സ് ടോറസ് ഓഫ് സൈഡായി. വാറിലാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. 16ാം മിനുട്ടിലാണ് ലോകകപ്പിലെ ആദ്യ ഗോള്‍ പിറന്നത്. 15ാം മിനുട്ടില്‍ പന്തുമായി കുതിച്ച വലന്‍ഷ്യയെ ഖത്വര്‍ ഗോളി സഅദ് അല്‍ ശീബ് ഫൗള്‍ ചെയ്യുകയും ഗോളി പെനല്‍റ്റി വിധിക്കുകയുമായിരുന്നു. സഅദിന് മഞ്ഞക്കാര്‍ഡ് ലഭിച്ചു. കിക്കെടുത്ത വലന്‍ഷ്യ ഗോളാക്കി.

31ാം മിനുട്ടില്‍ തകര്‍പ്പന്‍ ഹെഡറില്‍ വലന്‍ഷ്യ രണ്ടാം ഗോളും നേടി. ആഞ്ചെലോ പ്രെഷ്യാഡോയുടെ സുന്ദരമായ ക്രോസിന് ബോക്‌സിന്റെ നടുവില്‍ നിന്ന് ഉയര്‍ന്നുപൊങ്ങി വലെന്‍ഷ്യ തലവെക്കുകയും ഖത്വറിന്റെ വല ചലിപ്പിക്കുകയുമായിരുന്നു.

Latest