Connect with us

Kerala

ഇ ഡിയുടെ നീക്കം രാഷ്ട്രീയ ലക്ഷ്യത്തോടെ; ചോദ്യം ചെയ്യലിന് ഹാജരാകില്ലെന്ന് തോമസ് ഐസക്ക്

ജനുവരി 12ന് കൊച്ചിയിലെ ഇ ഡി ഓഫീസില്‍ ചോദ്യം ചെയ്യലിന് ഹാജരാകാനാണ് നിര്‍ദേശം.

Published

|

Last Updated

തിരുവനന്തപുരം| മുന്‍ ധനകാര്യ വകുപ്പ് മന്ത്രി ഡോ  ടി എം തോമസ് ഐസക്കിന് വീണ്ടും ഇഡിയുടെ സമന്‍സ്. കിഫ്ബി മസാല ബോണ്ട് കേസുമായി ബന്ധപ്പെട്ടാണ് നടപടി. ജനുവരി 12ന് കൊച്ചിയിലെ ഇ ഡി ഓഫീസില്‍ ചോദ്യം ചെയ്യലിന് ഹാജരാകാനാണ് നിര്‍ദേശം. എന്നാല്‍ ചോദ്യം ചെയ്യലിന് ഇഡിക്ക് മുമ്പാകെ ഹാജരാകില്ലെന്ന് തോമസ് ഐസക് പറഞ്ഞു.

സമന്‍സ് ലഭിച്ചിട്ടില്ല. വിവരം അറിഞ്ഞത് മാധ്യമങ്ങളിലൂടെയാണെന്നും സമന്‍സ് ലഭിച്ച ശേഷം തീരുമാനം എടുക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇ ഡിയുടെ നീക്കം രാഷ്ട്രീയ ലക്ഷ്യത്തോടെയാണ്. ഇ ഡി ബിജെപിയുടെ രാഷ്ട്രീയ ആയുധമാണെന്നും ഇ ഡിയെ പേടിക്കുന്നില്ലെന്നും ടി എം തോമസ് ഐസക് വ്യക്തമാക്കി.

 

 

 

 

Latest