thomas isac
തോമസ് ഐസക്കിനെതിരെ വെള്ളിയാഴ്ച വരെ ഇ ഡി നടപടി പാടില്ലെന്ന് ഹൈക്കോടതി
തല്‍സ്ഥിതി തുടരാന്‍ ജസ്റ്റിസ് ടി ആര്‍ രവി നിര്‍ദേശിച്ചു
കൊച്ചി | കിഫ്ബി മസാല ബോണ്ട് കേസില്‍ മുന്‍ മന്ത്രി ഡോ. ടി എം തോമസ് ഐസക്കിനെതിരെ വെള്ളിയാഴ്ച വരെ ഇ ഡി നടപടി പാടില്ലെന്ന് ഹൈക്കോടതി. തല്‍സ്ഥിതി തുടരാന്‍ ജസ്റ്റിസ് ടി ആര്‍ രവി നിര്‍ദേശിച്ചു.
ഈ മാസം രണ്ടിന് ഹാജരാകാന്‍ ആവശ്യപ്പെട്ട് ഇ ഡി തോമസ് ഐസക്കിന് നോട്ടീസ് അയച്ചിരുന്നു. ഇ ഡിയുടെ മറുപടിക്കായി ഹര്‍ജി മാറ്റി. എട്ടാം തവണയാണ് ഇ ഡി നോട്ടീസ് അയക്കുന്നത്. കൊച്ചിയിലെ ഇ ഡി ഓഫീസില്‍ ഹാജരാകാനാണ് നിര്‍ദേശിച്ചിരുന്നത്.
മസാല ബോണ്ട് ഇടപാടിലെ നിയമസാധുത പരിശോധിക്കണമെങ്കില്‍ തോമസ് ഐസക്കിന്റെ മൊഴിയെടുക്കല്‍ അനിവാര്യമെന്ന് ഇഡി ഹൈക്കോടതിയില്‍ വ്യക്തമാക്കിയിരുന്നു.ഇ ഡി സമന്‍സ് ചോദ്യം ചെയ്ത് നേരത്തെ തോമസ് ഐസക്ക് ഹൈക്കോടതിയെ സമീപിച്ചിരുന്നു. സമന്‍സ് സ്റ്റേ ചെയ്യാന്‍ വിസമ്മതിച്ച കോടതി ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കില്ലെന്നും വ്യക്തമാക്കിയിരുന്നു. പാര്‍ലിമെന്റ് തിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥിയായ തന്നെ ബുദ്ധിമുട്ടിക്കാനാണ് ഇ ഡി നീക്കമെന്നും തോമസ് ഐസക് കോടതിയില്‍ ചൂണ്ടിക്കാട്ടി.