Connect with us

National

ഹേമന്ത് സോറന്റെ ജാമ്യത്തിനെതിരെ ഇഡി സുപ്രീംകോടതിയില്‍

ജൂണ്‍ 28 നാണ് കേസില്‍ ഹേമന്ത് സോറന് ജാമ്യം ലഭിച്ചത്

Published

|

Last Updated

ന്യൂഡല്‍ഹി | ഭൂമികുംഭകോണ കേസില്‍ ഝാര്‍ഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറന് ഹൈക്കോടതി ജാമ്യം അനുവദിച്ചത് ചോദ്യം ചെയ്ത് ഇ ഡി സുപ്രീംകോടതിയില്‍. ഝാര്‍ഖണ്ഡ് ഹൈക്കോടതി ഉത്തരവ് നിയമവിരുദ്ധമാണെന്നാണ് ഇ ഡി വാദം. ജൂണ്‍ 28 നാണ് കേസില്‍ ഹേമന്ത് സോറന് ജാമ്യം ലഭിച്ചത്. കഴിഞ്ഞ ജനുവരി 31 നായിരുന്നു  ഇദ്ദേഹത്തെ ഇഡി അറസ്റ്റ് ചെയ്തത്.

അറസ്റ്റ് ഉണ്ടായേക്കുമെന്ന് അറിഞ്ഞതോടെ ജനുവരി 31 ന് ഹേമന്ത് സോറന്‍ മുഖ്യമന്ത്രി സ്ഥാനം രാജിവെച്ചിരുന്നു. സ്ഥാനമൊഴിഞ്ഞതിന് ശേഷം മാത്രമേ അറസ്റ്റ് മെമ്മോയില്‍ ഒപ്പിടൂ എന്ന് സോറന്‍ വ്യക്തമാക്കിയിരുന്നു.ഇതിന് പിന്നാലെ ഇഡി ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തില്‍ രാജ്ഭവനിലെത്തി ഗവര്‍ണറെ കണ്ട് ഹേമന്ത് സോറന്‍ രാജിവയ്ക്കുകയായിരുന്നു. തുടര്‍ന്ന് ചംബൈ സോറന്‍ ഝാര്‍ഖണ്ഡ് മുഖ്യമന്ത്രിയായി അധികാരമേറ്റെടുത്തു.

ജാമ്യം ലഭിച്ചതോടെ ഇന്ത്യ സഖ്യത്തിന്റെ എം എല്‍ എ മാര്‍ ഹേമന്ത് സോറനെ വീണ്ടും മുഖ്യമന്ത്രിയാക്കാന്‍ തീരുമാനിക്കുകയായിരുന്നു. തുടര്‍ന്ന് ചംബൈ സോറന്‍ മുഖ്യമന്ത്രി സ്ഥാനം രാജി വെച്ചു. ജൂണ്‍ നാലിന് ഹേമന്ത് സോറന്‍ വീണ്ടും ഝാര്‍ഖണ്ഡ് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തിരുന്നു.

 

Latest