Connect with us

National

കെജ്‌രിവാളിന്റെ ഫോണ്‍ പരിശോധിക്കാന്‍ ആപ്പിള്‍ കമ്പനിയെ സമീപിച്ച് ഇ ഡി

പാര്‍ട്ടി വിവരങ്ങള്‍ ചോര്‍ത്താനാണ് ഇ ഡി ശ്രമമെന്ന് ആം ആദ്മി പാര്‍ട്ടി

Published

|

Last Updated

ന്യൂഡല്‍ഹി | മദ്യനയ അഴിമതി കേസില്‍ അറസ്റ്റിലായ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെ ഫോണ്‍ പരിശോധിക്കാന്‍ ആപ്പിള്‍ കമ്പനിയെ സമീപിച്ച് ഇ ഡി.

ഫോണിന്റെ പാസ് വേഡ് കെജ്‌രിവാള്‍ നല്‍കുന്നില്ലെന്നാണ് ഇ ഡി പറയുന്നത്.

പാര്‍ട്ടി വിവരങ്ങള്‍ ചോര്‍ത്താനാണ് ഇ ഡി ശ്രമമെന്ന് ആം ആദ്മി പാര്‍ട്ടി ആരോപിച്ചു. ലോക്‌സഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പാര്‍ട്ടിയുടെ തന്ത്രങ്ങളും പ്രീ പോള്‍ സംബന്ധിച്ച വിവരങ്ങളും ഫോണിലുണ്ടെന്നാണ് പാര്‍ട്ടി വൃത്തങ്ങളില്‍ നിന്ന് ലഭിക്കുന്ന സൂചന.

 

 

Latest