National
എസ്‌ഡിപിഐ ദേശീയ പ്രസിഡന്റ് എം കെ ഫൈസിയെ ഇ ഡി അറസ്റ്റ് ചെയ്തു
കള്ളപ്പണം വെളുപ്പിക്കൽ വിരുദ്ധ നിയമപ്രകാരമാണ് നടപടി

ന്യൂഡൽഹി | എസ്‌ഡിപിഐ ദേശീയ പ്രസിഡന്റ് എം കെ ഫൈസിയെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തു. കള്ളപ്പണം വെളുപ്പിക്കൽ വിരുദ്ധ നിയമപ്രകാരമാണ് നടപടിയെന്ന് ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു. ഡൽഹി അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് തിങ്കളാഴ്ച രാത്രിയാണ് അദ്ദേഹത്തെ കസ്റ്റഡിയിലെടുത്തത്.
2009ൽ സ്ഥാപിതമായ സോഷ്യലിസ്റ്റ് ഡെമോക്രാറ്റിക് പാർട്ടി ഓഫ് ഇന്ത്യ (എസ്‌ഡിപിഐ)ക്ക് നേരത്തെ കേന്ദ്ര സർക്കാർ നിരോധിച്ച പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യ (പിഎഫ്‌ഐ) യുമായി ബന്ധമുണ്ടെന്ന് ആരോപണമുയർന്നിരുന്നു. എന്നാൽ എസ്ഡിപിഐ ഇത് നിഷേധിക്കുകയും ഒരു സ്വതന്ത്ര സംഘടനയാണെന്ന് അവകാശപ്പെടുകയും ചെയ്തിരുന്നു.
---- facebook comment plugin here -----