karuvannur bank case
കരുവന്നൂര്‍ ബേങ്കില്‍ വീണ്ടും ഇ ഡി പരിശോധന
സീല്‍ ചെയ്ത മുറികളിലെ രേഖ പരിശോധിക്കുന്നു

തൃശൂര്‍ | കരുവന്നൂര്‍ സഹകരണ ബേങ്കിന്റെ ഹെഡ്ഡ് ഓഫീസില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് പരിശോധിക്കുന്നു. കൊച്ചിയില്‍ നിന്നെത്തിയ എത്തിയ ഇ ഡി സംഘമാണ് പരിശോധന നടത്തുന്നത്. കഴിഞ്ഞ തവണ പരിശോധന നടത്തിയപ്പോള്‍ സീല്‍ ചെയ്ത ചില മുറകളിലേക്ക് കടന്നിട്ടുണ്ടായിരുന്നില്ല. ഈ മുറികളിലെ പരിശോധനയാണ് ഇപ്പോള്‍ നടക്കുന്നത്.
രണ്ട് ആഴ്ച മുമ്പാണ് കരുവന്നൂര്‍ ബേങ്കില്‍ ആദ്യ പരിശോധന നടന്നത്. 20 മണിക്കൂറോളം ഈ പരിശോധന നീണ്ടുനിന്നിരുന്നു. സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ട സുപ്രധാന രേഖകള്‍ സംഘം ശേഖരിച്ചു. പ്രതികളുടെ വീടുകളിലും അന്ന് പരിശോധനയുണ്ടായിരുന്നു. പ്രതികളുടെ വീട്ടില്‍നിന്ന് വിവിധ ആധാരങ്ങളും കരാര്‍ പത്രങ്ങളും സാമ്പത്തിക ഇടപാട് രേഖകളുടെ പകര്‍പ്പും അന്ന് ശേഖരിച്ചു. വീട്ടുകാരില്‍നിന്നും വിവരശേഖരണവും നടത്തി. ഇതിന്റെ തുടര്‍ച്ചയാണ് ഇപ്പോഴത്തെ പരിശോധന.