Connect with us

Kerala

തമിഴ്നാട് മുൻ മന്ത്രി സെന്തിൽ ബാലാജിയുടെ സഹോദരനെ കസ്റ്റഡിയിലെടുത്തെന്ന വാർത്ത നിഷേധിച്ച് ഇ ഡി

അശോക് കുമാറിനെ നാല് തവണ വിളിപ്പിച്ചിരുന്നുവെങ്കിലും ഒഴിവുകഴിവുകൾ പറഞ്ഞ് ഹാജരായില്ലെന്നും ഇ ഡി

Published

|

Last Updated

കൊച്ചി | തമിഴ്നാട് മുൻ മന്ത്രിയും എംഎൽഎയുമായ സെന്തിൽ ബാലാജിയുടെ സഹോദരൻ ആർ വി അശോക് കുമാറിനെ കൊച്ചിയിൽ കസ്റ്റഡിയില എടുത്തെന്ന വാർത്ത നിഷേധിച്ച് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. ആർ വി അശോക് കുമാറിനെ ഇഡി കസ്റ്റഡിയിലെടുക്കുകയോ അറസ്റ്റ് ചെയ്യുകയോ ചെയ്തിട്ടില്ലെന്ന് അന്വേഷണ സംഘം പത്രക്കുറിപ്പിൽ അറിയിച്ചു.

നിലവിലെ അന്വേഷണത്തിന്റെ ഭാഗമായി ജൂൺ 16,21,29, ഓഗസ്റ്റ് 15 തീയതികളിൽ അശോക് കുമാറിനെ വിളിപ്പിച്ചിരുന്നു. എന്നാൽ അദ്ദേഹം അന്വേഷണ സംഘത്തിന് മുമ്പാകെ ഹാജരായിട്ടില്ല. നിസ്സാരമായ ഒഴികഴിവുകൾ ചൂണ്ടിക്കാട്ടി ഇഡിക്ക് മുന്നിൽ ഹാജരാകാൻ വിസമ്മതിക്കുകയായിരുന്നുവെന്നും പത്രക്കുറിപ്പിൽ പറയുന്നു.

അശോക് കുമാറിന്റെ ഭാര്യ നിർമ്മലയും ഭാര്യാമാതാവ് പി ലക്ഷ്മിയും നാല് സമൻസുകൾ അയച്ചിട്ടും ഹാജരായിട്ടില്ല. കുറ്റകൃത്യങ്ങളിൽ മൂന്ന് വ്യക്തികളും പ്രധാന പങ്ക് വഹിച്ചിട്ടുണ്ടെന്ന് തെളിവുകൾ വ്യക്തമാക്കുന്നുണ്ടെന്നും ഇ ഡി അറിയിച്ചു.

കള്ളപ്പണം വെളുപ്പിക്കൽ കേസിലാണ് വി. സെന്തിൽ ബാലാജിക്കെതിരെ അന്വേഷണം നടക്കുന്നത്.