Connect with us

Kerala

റെയ്ഡിന് പിറകെ എ സി മൊയ്തീന്റെ ബേങ്ക് അക്കൗണ്ട് ഇ ഡി മരവിപ്പിച്ചു

എ സി മൊയ്തീനുമായി അടുപ്പം ഉണ്ടെന്ന് ഇഡി സംശയിക്കുന്ന മറ്റ് മൂന്ന് പേരുടെയും അക്കൗണ്ടുകളും മരവിപ്പിച്ചിട്ടുണ്ട്.

Published

|

Last Updated

കൊച്ചി |  മുന്‍ മന്ത്രിയും സിപിഎം നേതാവുമായ എ സി മൊയ്തീന്റെ ബേങ്ക് അക്കൗണ്ട് മരവിപ്പിച്ചു. 30 ലക്ഷം രൂപയുടെ എഫ് ഡി അക്കൗണ്ടാണ് ഇഡി മരവിപ്പിച്ചത്. എ സി മൊയ്തീന്റെ വസതിയില്‍ ഇ ഡി നടത്തിയ റെയ്ഡിന് പിറകെയാണ് ബേങ്ക് അക്കൗണ്ടുകള്‍ മരവിപ്പിച്ചിരിക്കുന്നത്.

എ സി മൊയ്തീനുമായി അടുപ്പം ഉണ്ടെന്ന് ഇഡി സംശയിക്കുന്ന മറ്റ് മൂന്ന് പേരുടെയും അക്കൗണ്ടുകളും മരവിപ്പിച്ചിട്ടുണ്ട്. ഒരാള്‍ക്ക് വിവിധ സഹകരണ ബേങ്കുകളില്‍ അമ്പതോളം അക്കൗണ്ട് ഉള്ളതായി കണ്ടെത്തിയിട്ടുണ്ട്.

എ സി മൊയ്തീന്റെ വസതിയില്‍ കഴിഞ്ഞ ദിവസം ആരംഭിച്ച എന്‍ഫോഴ്‌സ്‌മെന്റ് റെയ്ഡ് അവസാനിച്ചു. പരിശോധന പുലര്‍ച്ചെ 5.10ഓടെയാണ് അവസാനിച്ചത്. ഏകദേശം 22 മണിക്കൂറോളം നീണ്ടുനില്‍ക്കുന്ന പരിശോധന കഴിഞ്ഞ് വടക്കാഞ്ചേരി തെക്കുംകരയിലെ വീട്ടില്‍ നിന്ന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥര്‍ മടങ്ങി.

 

 

Latest