National
ബിബിസിക്കെതിരെ ഇഡി കേസെടുത്തു
വിദേശ നാണയ വിനിമയ നിയന്ത്രണ ചട്ടം ലംഘിച്ചെന്നാരോപിച്ചാണ് കേസ്.
ന്യൂഡല്‍ഹി| ബിബിസിക്കെതിരെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കേസെടുത്തു. വിദേശ നാണയ വിനിമയ നിയന്ത്രണ ചട്ടം ലംഘിച്ചെന്നാരോപിച്ചാണ് കേസെടുത്തത്. ബിബിസിയിലെ രണ്ട് മുതിര്‍ന്ന ഉദ്യോഗസ്ഥരോട് ഇഡിയുടെ മുന്‍പാകെ ഹാജരാകാന്‍ ആവശ്യപ്പെട്ടെന്നാണ് പ്രാഥമികമായി ലഭിച്ച വിവരം.
കഴിഞ്ഞ ദിവസം ബിബിസിയുടെ മുംബൈ, ഡല്‍ഹി ഓഫീസുകളില്‍ ആദായനികുതി വകുപ്പ് റെയ്ഡ് നടത്തിയിരുന്നു. മൂന്നു ദിവസം നീണ്ട റെയ്ഡാണ് നടത്തിയത്. മാധ്യമപ്രവര്‍ത്തകരുടെ ലാപ്‌ടോപ്പുകള്‍ ഉള്‍പ്പെടെയുളള കാര്യങ്ങള്‍ വിശദമായി പരിശോധിച്ചു. എന്നാല്‍ റെയ്ഡല്ല, മറിച്ച് ബിബിസി ഇന്ത്യയുടെ 2012 മുതലുള്ള സാമ്പത്തിക രേഖകളുടെ സര്‍വേയാണ് നടന്നതെന്നാണ് അന്ന് ആദായ നികുതി വകുപ്പ് അറിയിച്ചത്.
---- facebook comment plugin here -----