Connect with us

Kerala

ബിലീവേഴ്‌സ് ചര്‍ച്ചിന്റെ ആസ്ഥാന ഓഫീസിലടക്കം ഇ ഡി പരിശോധന തുടങ്ങി

40 ഓളം പേരടങ്ങുന്ന സംഘമാണ് റെയ്ഡ് നടത്തുന്നത്.

Published

|

Last Updated

തിരുവല്ല |  ബിലീവേഴ്സ് ചര്‍ച്ചിന്റെ തിരുവല്ലയിലെ ആസ്ഥാനത്തടക്കം എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ( ഇ ഡി) പരിശോധന ആരംഭിച്ചു. കുറ്റപ്പുഴയിലെ സഭാ ആസ്ഥാന ഓഫിസ്, ബിലീവേഴ്സ് ചര്‍ച്ച് മെഡിക്കല്‍ കോളജ്, സഭാ മാനേജര്‍ സിജോ പന്തപ്പള്ളിയുടെ വീട് എന്നിവിടങ്ങളിലാണ് ഇന്ന് രാവിലെ മുതല്‍ റെയ്ഡ് ആരംഭിച്ചിക്കുന്നത്. 40 ഓളം പേരടങ്ങുന്ന സംഘമാണ് റെയ്ഡ് നടത്തുന്നത്.

കോടിയേരി ബാലകൃഷണന്‍ അടക്കമുള്ള നേതാക്കളുടെ പണം വിദേശ രാജ്യങ്ങളിലേക്ക് കടത്തുന്നത് ബിലീവേഴ്സ് ചര്‍ച്ച് വഴിയാണെന്ന ഷാജ് കിരണിന്റെ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തിലാണ് പരിശോധനയെന്നാണ് ലഭിക്കുന്ന സൂചന.

 

Latest